ഖൈത്താനിൽ തീപിടിത്തം; വീടും വാഹനങ്ങളും നശിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഖൈത്താനിലുണ്ടായ തീപിടിത്തത്തിൽ വീടും 10 വാഹനങ്ങളും കത്തിനശിച്ചു. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് തീപിടിച്ച ശേഷം മറ്റു വാഹനങ്ങളിലേക്കുകൂടി തീ പടർന്നുപിടിക്കുകയായിരുന്നു.
തീപിടിത്തത്തില്‍ വീടിന്റെ ഒന്നാംനില പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞെത്തിയ ഫർവാനിയ, സബ്ഹാൻ കേന്ദ്രങ്ങളിൽനിന്നുള്ള കുവൈത്ത് അഗ്നിരക്ഷാ സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.