ആദ്യ ആഴ്ച്ചയിൽ തന്നെ വിപണിയിൽ താരമായി സൗദി നീതിന്യായ മന്ത്രാലയത്തിന്റെ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് പ്ലാറ്റ്‌ഫോം
റിയാദ് ∙ സൗദി നീതിന്യായ മന്ത്രാലയത്തിന്റെ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് പ്ലാറ്റ്‌ഫോം പ്രവർത്തനത്തിന്റെ ആദ്യ ആഴ്‌ചയിൽ തന്നെ കുതിച്ചു ചാട്ടത്തിന് സാക്ഷ്യം വഹിച്ചു. സൗദിയിലെ എല്ലാ മേഖലകളിലുമായി ഏകദേശം 61 ദശലക്ഷം ചതുരശ്ര മീറ്റർ റിയൽ എസ്റ്റേറ്റ് വ്യാപാരം നടന്നു. 17 ബില്യൻ സൗദി റിയാലിലധികം മൂല്യമുള്ള 17,000 ഇടപാടുകൾ പ്ലാറ്റ്‌ഫോം രേഖപ്പെടുത്തി, കൂടാതെ 500,000 ഉപയോക്താക്കളെ ആകർഷിച്ചു.
24 മണിക്കൂറും പ്രവർത്തന സജ്ജമായി srem.moj.gov.sa-ൽ ലഭ്യമായ പ്ലാറ്റ്‌ഫോമിലൂടെ കക്ഷികൾക്ക് സ്വത്തുവകകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുക, റിയൽ എസ്റ്റേറ്റ് ഐഡന്റിറ്റി ഉപയോഗിച്ച് വസ്തുവകകളും സ്വത്തുക്കളും വിഭജിക്കുകയും ലയിപ്പിക്കുകയും ചെയ്യുക, മോർട്ട്ഗേജ് സംബന്ധമായ സേവനങ്ങൾ നേടുക തുടങ്ങിയ സാധ്യമാണ്. കൂടാതെ വസ്തുവിന്റെ ഉടമസ്ഥാവകാശ രേഖകൾ ഓൺലൈനായി ഡിജിറ്റൈസ് ചെയ്യുന്നു.
പ്ലാറ്റ്‌ഫോമിന്റെ ഒരു സവിശേഷത, ഡിജിറ്റൈസ് ചെയ്‌ത ടൈറ്റിൽ ഡീഡുകൾ വിൽപ്പനയ്‌ക്കുള്ള ‘ലഭ്യമായ പ്രോപ്പർട്ടികളിൽ’ സ്വയമേവ ലിസ്റ്റ് ചെയ്യപ്പെടുന്നു എന്നതാണ്. മാത്രമല്ല, ‘റിയൽ എസ്റ്റേറ്റ് അന്വേഷണങ്ങൾ’ സേവനത്തിലേക്ക് ലോഗിൻ ചെയ്ത് ‘ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടികൾ’ തിരഞ്ഞെടുത്ത് ക്ലയന്റുകൾക്ക് അവരുടെ സ്വന്തം പ്രോപ്പർട്ടികൾ പരിശോധിക്കാനാകും.
സൗദി നഗരങ്ങളിലെയും ജില്ലകളിലെയും ഇടപാടുകളുടെ മൂല്യത്തിനായുള്ള നിരവധി പ്രതിദിന സൂചകങ്ങളും പ്ലാറ്റ്ഫോം നൽകുന്നു. ഇടപാടുകൾ മണിക്കൂർ, ദിവസം, ആഴ്ച, മാസം, വർഷം അല്ലെങ്കിൽ പ്രോപ്പർട്ടികളുടെ ഡിജിറ്റൽ റജിസ്ട്രേഷൻ മുതലുള്ള മുഴുവൻ ചരിത്ര കാലയളവും പ്രദർശിപ്പിക്കാൻ കഴിയും. റിയൽ എസ്റ്റേറ്റ് മേഖലയ്ക്കായി നിരവധി ജുഡീഷ്യൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് ആപ്പ് ഇപ്പോൾ ആപ്പിൾ സ്റ്റോറിലും ഗൂഗിൾ പ്ലേയിലും ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണെന്ന് സൗദി നീതിന്യായ മന്ത്രാലയം (MoJ) അറിയിച്ചു.
കഴിഞ്ഞമാസം അവസാന വാരം നീതിന്യായ മന്ത്രി വാലിദ് അൽ-സമാനിയാണ് റിയൽ എസ്റ്റേറ്റ് മാർക്കറ്റ് പ്ലാറ്റ്ഫോം പ്രവർത്തനങ്ങളുടെ തുടക്കം കുറിച്ചത്. റിയൽ പ്രോപ്പർട്ടി വാങ്ങാനും വിൽക്കാനും, റിയൽ എസ്റ്റേറ്റ് മോർട്ട്ഗേജ്, ഫിനാൻസിങ് സേവനങ്ങൾ നേടാനും, പ്രോപ്പർട്ടികൾ ഉപവിഭജിക്കാനും ലയിപ്പിക്കാനും, പ്രധാന കരാറുകൾ ഓൺലൈനിൽ ഡിജിറ്റൈസ് ചെയ്യാനും എല്ലാം വേഗത്തിലും സൗകര്യപ്രദമായും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.