വനിതാ ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി അധികൃതര്‍ പ്രത്യേക ഡ്രസ് കോഡ് നിശ്ചയിച്ചു
ജിദ്ദ: മക്കയിലെ ഹറമില്‍ ഉംറ തീര്‍ത്ഥാടത്തിനെത്തുന്ന മുസ്ലിം സ്ത്രീകള്‍ക്ക് ഡ്രസ് കോഡ് ഏര്‍പ്പെടുത്തി സൗദി അധികൃതര്‍. ഉംറ കര്‍മ്മം ചെയ്യുന്ന വനിതകള്‍ ചില പ്രത്യേക വസ്ത്രം ധരിക്കല്‍ നിര്‍ബന്ധമാണെന്ന് സൗദി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ഉംറക്കുള്ള ഇഹ്റാം വസ്ത്രം അയഞ്ഞതും ആഭരണങ്ങളില്ലാത്തതും സ്ത്രീയുടെ ശരീരം മറയ്ക്കുന്നതുമായിരിക്കണമെന്ന് നേരത്തെ ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന എക്സില്‍ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയില്‍ ഉംറ സീസണ്‍ സജീവമാകുന്ന സാഹചര്യത്തിലാണ് മന്ത്രാലയം നിയമത്തെ കിറിച്ച് ഓര്‍മ്മപ്പെടുത്തിയിട്ടുള്ളത്.
ഏകദേശം രണ്ട് മാസം മുമ്പ് ആരംഭിച്ച നിലവിലെ ഉംറ സീസണില്‍ മക്കയിലെ ഹറം പള്ളിയില്‍ ഉംറ തീര്‍ത്ഥാടനത്തിനായി വിദേശത്ത് നിന്ന് ഏകദേശം 10 ദശലക്ഷം മുസ്ലിംങ്ങള്‍ എത്തുമെന്ന് സൗദി അറേബ്യ പ്രതീക്ഷിക്കുന്നുണ്ട്. വാര്‍ഷിക ഇസ്ലാമിക ഹജജ് തീര്‍ത്ഥാടനം അവസാനിച്ചതിന് ശേഷമാണ് ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ചത്. പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി ഏകദേശം 1.8 ദശലക്ഷം മുസ്ലീംങ്ങള്‍ കഴിഞ്ഞ ഹജജില്‍ പങ്കെടുത്തിരുന്നു.
ശാരീരികമായോ സാമ്പത്തികമായോ ഹജജ് ചെയ്യാന്‍ കഴിയാത്ത മുസ്ലിംങ്ങള്‍ ഉംറ തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയിലേക്ക് എത്താറുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി സൗദി അറേബ്യ വിദേശ മുസ്ലീംങ്ങള്‍ക്ക് ഉംറ ആവശ്യാര്‍ത്ഥം സൗദിയിലെത്താന്‍ നിരവധി സൗകര്യങ്ങളാണ് ചെയ്തിരുന്നത്.
വ്യക്തിഗത, സന്ദര്‍ശന, ടൂറിസ്റ്റ് വിസകള്‍ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള എന്‍ട്രി വിസകള്‍ കൈവശമുള്ള മുസ്ലിംങ്ങള്‍ക്ക് ഇലക്ട്രോണിക്ക് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തതിന് ശേഷം ഉംറ ചെയ്യുവാന്‍ മക്കയിലേക്കും പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഖബറിടം സ്ഥിതി ചെയ്യുന്ന മദീനയിലെ റൗദ സന്ദര്‍ശിക്കാനും അനുവാദമുണ്ട്.
സൗദി അധികൃതര്‍ ഉംറ വിസ 30 ദിവസത്തില്‍ നിന്ന് 90 ദിവസമാക്കി നീട്ടുകയും, എല്ലാ കര, വ്യോമ, കടല്‍ തുടങ്ങിയ കവാടങ്ങള്‍വഴി സൗദിയിലേക്ക് പ്രവേശിക്കാനും ഏത് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടാനും അനുമതി നല്‍കിയിട്ടുണ്ട്. വനിതാ തീര്‍ഥാടകര്‍ക്ക് പുരുഷ രക്ഷകര്‍ത്താക്കളുടെ അകമ്പടി ഇല്ലാതെ ഉംറക്കായി എത്താനുമെന്നതും എടുത്ത് പറയേണ്ട പ്രത്യേകതയാണ്.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് അവരുടെ തൊഴില്‍ പരിഗണിക്കാതെ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ അനുമതിയുണ്ടെന്നും ഉംറ നിര്‍വ്വഹിക്കാമെന്നും സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.