കുവൈത്തിലെ ക്യാമ്പസുകളിൽ ആൺ-പെൺ ഇടകലരലിന് നിയന്ത്രണം, മാന്യമായ വസ്ത്രം ധരിക്കണമെന്ന് നിർദേശം
കുവൈത്ത് സിറ്റി: കാമ്പസുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലരുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത്. കാമ്പസിനുള്ളിൽ മാന്യമായ വസ്ത്രം ധരിക്കണമെന്നും നിർദേശമുണ്ട്. വിദ്യാഭ്യാസ മന്ത്രി ഡോ. ആദിൽ അൽ മാനിയയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന പാർലമെന്റ് സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടെ, ലക്ചറർ ക്ലാസുകളിലും സീറ്റുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി വേർതിരിക്കും. നിലവിൽ വിദ്യാർഥികളുടെ എണ്ണത്തിൽ പെൺകുട്ടികൾക്കാണ് ഭൂരിപക്ഷം. നേരത്തെ ലിംഗ വേർതിരിവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഹൈഫ് അടക്കമുള്ള പാർലമെന്റ് അംഗങ്ങൾ രംഗത്തുവന്നിരുന്നു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.