ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു
ദമ്മാം: പുതുപ്പാടി പൂലോട് സ്വദേശി സൗദിയില്‍ വെച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പുതുപ്പാടി പൂലോട് കാഞ്ഞാവയല്‍ പുറ്റേന്‍ കുന്നുമ്മല്‍ റിഷാദ് (ബാബു) ആണ് മരിച്ചത്. 31 വയസായിരുന്നു. സൗദിയിലെ ദമ്മാമിൽ വെച്ചാണ് മരിച്ചത്. പിതാവ്: ഈങ്ങാപ്പുഴയിലെ പഴയകാല ഓട് വ്യാപാരി ഹംസ, മാതാവ്: സുഹറ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദമ്മാമിലെ ആശുപത്രിയിൽ ചകിത്സയിൽ ആയിരുന്നു. ഇവിടെ നിന്നും തുടർ ചികിത്സക്കായി റിയാദിലെ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു അവിടെ വെച്ചാണ് അന്ത്യം സംഭവിച്ചത്. സഹോദരന്മാർ, അൻസാദ്, റിൻസദ്, അവിവാഹിതനാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.