ഒമാനിൽ അധാർമിക പ്രവർത്തനം, മൂന്ന് സ്ത്രീകൾ പിടിയിൽ
മസ്കത്ത് : അധാർമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് നിസ്വ വിലായത്തിൽനിന്നും ഏഷ്യൻ പൗരത്വമുള്ള സ്ത്രീകളെ പിടികൂടുന്നത്. പൊതു ധാർമികതക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തതിനും വിദേശികളുടെ റെസിഡൻസി നിയമം ലംഘിച്ചതിനുമാണ് ഇവരെ പിടികൂടിയതെന്നും ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കിയതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.