• Home
  • News
  • പുരസ്കാരങ്ങൾ വാരിക്കൂട്ടി ഖത്തർ എയർവേയ്‌സ്, ഹമദ് ലോകത്തെ രണ്ടാമത്തെ മികച്ച വിമാന

പുരസ്കാരങ്ങൾ വാരിക്കൂട്ടി ഖത്തർ എയർവേയ്‌സ്, ഹമദ് ലോകത്തെ രണ്ടാമത്തെ മികച്ച വിമാനത്താവളം

ദോഹ ∙ ഏറ്റവും മികച്ച ബിസിനസ് ക്ലാസ് ഉൾപ്പെടെ 4 ബിസിനസ് ട്രാവലർ പുരസ്‌കാരങ്ങൾ സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്.  മിഡിൽ ഈസ്റ്റിലെ മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം ലഭിച്ചത് ഹമദ് രാജ്യാന്തര വിമാനത്താവളത്തിനും. ലോകത്തെ രണ്ടാമത്തെ മികച്ച വിമാനത്താവളമെന്ന പുരസ്‌കാരവും ഹമദിനാണ്. 

ഈ വർഷത്തെ ബിസിനസ് ട്രാവലർ പുരസ്‌കാരത്തിലാണ് ഖത്തർ എയർവേയ്‌സ് അവാർഡുകൾ വാരിക്കൂട്ടിയത്. ഏറ്റവും മികച്ച ബിസിനസ് ക്ലാസിന് പുറമേ മികച്ച ലോങ്-ഹൗൾ എയർലൈൻ, മികച്ച ഇൻ ഫ്ലൈറ്റ് ഫുഡ് ആൻഡ് ബിവ്റേജ്, മിഡിൽ ഈസ്റ്റിലെ മികച്ച എയർലൈൻ എന്നീ അവാർഡുകളാണ് നേടിയത്.  ലണ്ടനിൽ നടന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ആഗോളതലത്തിൽ 160 നഗരങ്ങളിലേക്കാണ് ഖത്തർ എയർവേയ്‌സ് സർവീസ്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All