ഇന്ത്യയിലെ ന്യൂനമർദം : ഒമാനെ നേരിട്ട് ബാധിക്കില്ല -കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മസ്കത്ത് : ഇന്ത്യയിലെ ന്യൂനമർദം ഒമാനിൽ നേരിട്ട് ആഘാതം ഉണ്ടാക്കില്ല എന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദം അറബിക്കടലിന്റെ മധ്യഭാഗത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ കാലാവസ്ഥ വ്യതിയാനം നിരീക്ഷിക്കുകയാണ്. അടുത്ത അഞ്ച് ദിവസങ്ങളിൽ ഒമാന്റെ അന്തരീക്ഷത്തിൽ ഒരു സ്വാധീനവും ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു മഴ പെയ്തത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെ നിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ദങ്ക്, ബഹ്ല, യങ്കല്‍, ബുറൈമി, ഇബ്രി എന്നീ വിലായത്തുകളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. ഉൾപ്രദേശങ്ങളിലെ റോഡുകളിൽ നേരിയ തോതിൽ വെള്ളം കയറുകയും ചെയ്തു. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽക്കേ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉച്ചക്ക് ശേഷമാണ് മഴ ശക്തിയാർജിച്ചത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.