ഭിക്ഷാടനത്തിന് ആളുകളെ ദുരുപയോഗം ചെയ്ത ഏഷ്യൻ സ്വദേശി അറസ്റ്റിൽ
ദോഹ∙ ഭിക്ഷാടനത്തിന് ആളുകളെ ദുരുപയോഗം ചെയ്ത ഏഷ്യൻ സ്വദേശി അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പാണ് പ്രതിയെ പിടികൂടിയത്. ഭിക്ഷാടന സംഘത്തിലെ ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തതിന്റെ വിഡിയോയും മന്ത്രാലയം സാമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു. പണവും പാസ്‌പോർട്ടും ഉൾപ്പെടെ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഭിക്ഷാടനത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ നിയമ നടപടിക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.