ഒമാനിൽനിന്ന് മ്യൂണിച്ചിലേക്ക് സര്‍വിസുമായി സലാം എയർ
മസ്കത്ത് : ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ ജര്‍മന്‍ നഗരമായ മ്യൂണിച്ചിലേക്ക് സര്‍വിസ് നടത്തും. സെപ്റ്റംബര്‍ 30 മുതല്‍ ആഴ്ചയില്‍ രണ്ടുവീതം സര്‍വിസുകളായിരിക്കും ഉണ്ടാകുക. ബുധന്‍, ശനി ദിവസങ്ങളിലായിരിക്കും സര്‍വിസുകള്‍. സലാം എയര്‍ വെബ്സൈറ്റ് വഴിയും അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും. വിവരങ്ങള്‍ക്ക്: 1210, 00968 24272222 എന്ന നമ്പറില്‍ ബന്ധപ്പെടാം.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.