മയക്കുമരുന്ന് കടത്ത്: ഏഷ്യൻ വംശജന് ജീവപര്യന്തം
മനാമ: വിൽപനക്കായി ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഏഷ്യൻ വംശജന് ജീവപര്യന്തം തടവും 5000 ദീനാർ പിഴയും നാലാം ഹൈ ക്രിമിനൽ കോടതി വിധിച്ചു.
ശിക്ഷാ കാലാവധിക്കുശേഷം ബഹ്റൈനിലേക്ക് പുനഃപ്രവേശനം സാധ്യമല്ലാത്തവിധം പ്രതിയുടെ നാട്ടിലേക്ക് തിരികെ അയക്കാനും കോടതി വിധിച്ചു.
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഹെറോയിൻ കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനയിലാണ് ഇയാളുടെ ബാഗേജിൽനിന്ന് ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെടുത്തത്. പ്രതി കുറ്റം സമ്മതിച്ചതിന്റെ അടിസ്ഥാനത്തിൽ കോടതിയിലേക്ക് കേസ് റഫർ ചെയ്യുകയും കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ച് ജീവപര്യന്തം തടവിനും പിഴയടക്കാനും കോടതി വിധിക്കുകയും ചെയ്തു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.