ബഹ്റൈൻ മറീന പ്രോജക്ടിന് തുടക്കമായി
മനാമ: 200 ദശലക്ഷം ദിനാർ മുതൽ മുടക്കിൽ 2,56,000 ചതുരശ്ര മീറ്റിൽ ആരംഭിക്കുന്ന പദ്ധതിക്ക് തുടക്കമായി. നാസ് കോൺട്രാക്റ്റിങ് കമ്പനിയാണ് 92 ദശലക്ഷം ദിനാറിന് പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തീകരിക്കുക. മേഖലയിലെ മികച്ച ടൂറിസം, വാണിജ്യ കേന്ദ്രമാക്കി ഇത് മാറ്റുന്നതിനാണ് ശ്രമം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയോടൊപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിടയാക്കുമെന്ന് കരുതുന്നു. ബഹ്റൈൻ മറീന കമ്പനിയും നാസ് കോൺട്രാക്റ്റിങ് കമ്പനിയുമായി നിർമാണക്കരാറിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. മുഹമ്മദ് സലാഹുദ്ദീൻ എൻജിനീയറിങ് കൺസൾട്ടൻസിയാണ് നിർമാണത്തിന് മേൽനോട്ടം വഹിക്കുക.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.