ജോലിക്കിടെ കുഴഞ്ഞുവീണു; മലയാളി യുവാവ് മരിച്ചു
•നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
•16 വർഷമായി ബഹ്റൈൻ പ്രവാസിയാണ്
ബഹ്റെെൻ: ബഹ്റെെനിലെ കാർഗോ കമ്പനിയിലെ ജീവനക്കാരനായ മലയാളി യുവാവ് മരിച്ചു. വടകര സ്വദേശി റഹീസാണ് കുഴഞ്ഞു വീണ് മരിച്ചത്. ജോലിക്കിടെ വൈകീട്ട് മൂന്നു മണിക്കാണ് മരണം സംഭവിച്ചത്. കൈനാട്ടി മുട്ടുങ്ങൽ രാമത്ത് വീട്ടിൽ യാഹുവിന്റെ മകനാണ് മരിച്ച റഹീസ്. മാതാവ്: നബീസ. ഭാര്യ: സുഹൈറ. മക്കൾ: 3
മൃതദേഹം സൽമാനിയ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 16 വർഷമായി ബഹ്റൈൻ പ്രവാസിയാണ് ഇദ്ദേഹം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കെഎംസിസിയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കികൊണ്ടിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.