പ്രവാസി മലയാളി നിര്യാതനായി
മനാമ: കരുനാഗപ്പള്ളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കൊല്ലം കരുനാഗപ്പള്ളി പന്മന കോട്ടപ്പുറത്ത് വടക്കേതിൽ വീട് ഷംസുദ്ദീൻ മുഹമ്മദ് കുഞ്ഞി (51) ആണ് നിര്യാതനായത്. ബഹ്റൈനിൽ ജോലി ചെയ്ത് വരവേ, പക്ഷാഘാതം പിടിപെട്ട് രണ്ടാഴ്ചയോളമായി ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യ: നാദിറ. ബഹ്റൈൻ കേരള സോഷ്യൽ ഫോറം ഹെൽപ് ലൈനിന്റെ ആഭിമുഖ്യത്തിൽ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്നു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.