കുവൈത്തിൽ ഈ രാജ്യക്കാർക്കുള്ള നിരോധനം തുടരും
കുവൈത്ത് സിറ്റി : കുവൈത്തിൽ ഫിലിപ്പീനോ പൗരന്മാർക്ക് പുതിയ വിസകൾ അനുവദിക്കുന്നതിനും കുവൈത്തിലെ cyber security jobs താമസക്കാരല്ലാത്തവർക്ക് ഏർപ്പെടുത്തിയ പ്രവേശന നിരോധനവും തുടരും. ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര, പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. ആഴ്ചകളിലായി തുടരുന്ന പ്രതിസന്ധി പരിഹരിക്കുവാൻ കുവൈത്തിൽ എത്തിയ ഫിലിപ്പീൻസ് ഉദ്യോഗസ്ഥരും കുവൈത്ത് അധികൃതരും തമ്മിൽ നടന്ന കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. ഫിലിപ്പീൻസ് ഗവൺമെന്റിന്റെ അഭ്യർത്ഥന പ്രകാരം, ഫിലിപ്പീൻസ് എംബസിയുടെ തൊഴിൽ കരാറുകളുടെ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഫിലിപ്പിനോകൾക്കുള്ള വിസകളുടെ പ്രശ്നവും ഫിലിപ്പീൻസ് തൊഴിലാളികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും അന്വേഷിക്കാൻ ആണ് ഒരു ഉഭയകക്ഷി യോഗം ചേർന്നത്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.