• Home
  • News
  • ഖത്തർ ഗ്രാൻഡ്പ്രി: ടിക്കറ്റ് എടുക്കാൻ സമയമായി

ഖത്തർ ഗ്രാൻഡ്പ്രി: ടിക്കറ്റ് എടുക്കാൻ സമയമായി

ദോഹ∙ കാറോട്ട പ്രേമികൾ കാത്തിരിക്കുന്ന ആവേശകരമായ ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രിക്‌സിന്റെ ടിക്കറ്റ് വിൽപന തുടങ്ങി. ഒക്‌ടോബർ 6 മുതൽ 8 വരെ ലുസെയ്ൽ ഇന്റർനാഷനൽ സർക്യൂട്ടിലാണ് ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി മത്സരങ്ങൾ നടക്കുന്നത്. നിശ്ചിത കാലത്തേക്കുള്ള ഏർലി ബേർഡ് ജനറൽ ടിക്കറ്റുകളാണ് ലുസെയ്ൽ സർക്യൂട്ട് സ്‌പോർട്‌സ് ക്ലബ്ബിന്റെ വെബ്‌സൈറ്റിൽ വിൽപന തുടങ്ങിയത്. അതേസമയം എന്നു വരെയാണ് വിൽപനയെന്ന്  വ്യക്തമാക്കിയിട്ടില്ല.

ഒക്‌ടോബർ 6ന് പ്രാക്ടീസും ഒരു യോഗ്യതാ സെഷനും നടക്കും. 7ന് രണ്ടാം വട്ട പ്രാക്ടീസും സ്പ്രിന്റ് റേസ് യോഗ്യതാ മത്സരങ്ങളുമാണ്. 8ന് ആണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഗ്രാൻഡ് പ്രി. പ്രാദേശിക സമയം രാത്രി 8ന് ആണ് എഫ് വൺ മത്സരം.

ടിക്കറ്റ് നിരക്ക് 

6ന് നടക്കുന്ന മത്സരങ്ങൾ കാണാൻ ഏർലി ബേർഡ് ടിക്കറ്റുകൾക്ക് 20% ഡിസ്‌ക്കൗണ്ടോടു കൂടി 160 റിയാൽ ആണ് നിരക്ക്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യം. ഒക്‌ടോബർ 7, 8 തീയതികളിൽ ടിക്കറ്റിന് ഒന്നിന് 400 റിയാൽ വീതം. ആരാധകർക്ക് ടിക്കറ്റിനായുള്ള മറ്റൊരു ഓപ്ഷനിൽ 3 ദിവസത്തെ ടിക്കറ്റുകൾക്ക് ജനറൽ വിഭാഗത്തിൽ 480 റിയാൽ, ഗ്രാൻഡ് സ്റ്റാൻഡിന് 800, നോർത്ത് ഗ്രാൻഡ് സ്റ്റാൻഡിന് 1,200, മെയിൻ ഗ്രാൻഡ് സ്റ്റാൻഡിന് 1,600 എന്നിങ്ങനെ ടിക്കറ്റ് തുക.

ഹോസ്പിറ്റാലിറ്റി വിഭാഗത്തിൽ എഫ് വൺ പഡോക്ക് ക്ലബ്ബിൽ ഒരാൾക്ക് 24,576.75 റിയാൽ, ചാംപ്യൻസ് ക്ലബ് 16,744.96 , പ്രീമിയർ ഹോസ്പിറ്റാലിറ്റിക്ക് 14,560.36, ക്ലബ് 16 7,641.41, ലുസെയ്ൽ ലോഞ്ചിൽ ഇരുന്ന് മത്സരങ്ങൾ കാണാൻ 2,730. 38 എന്നിങ്ങനെയാണ് നിരക്ക്. ടിക്കറ്റുകൾക്ക്: https://tickets.lcsc.qa/content

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All