വാഹന രജിസ്ട്രേഷൻ ലൈസൻസ് ഓൺലൈനായി കൈമാറാം
മസ്കത്ത്: വാഹന ഉടമകൾക്ക് തങ്ങളുടെ മുൽക്കിയ (വാഹന രജിസ്ട്രേഷൻ ലൈസൻസ്) ഓൺലൈനായി കൈമാറാമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പുതിയ ഓൺലൈൻ മുൽക്കിയ ട്രാൻസ്ഫർ സൗകര്യത്തെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനായി ആർ.ഒ.പി ഒരു വിഡിയോ പുറത്തിറക്കിയിട്ടുണ്ട്. 24 മണിക്കൂറും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി www.rop.gov.omൽ ലോഗിൻ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. സ്വദേശികളും താമസക്കാരുമായ വാഹന ഉടമകൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയും.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.