നാട്ടിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി വിമാനത്താവളത്തിൽ മരിച്ചു
ദുബൈ: ബുധനാഴ്ച ഉച്ചക്ക് നാട്ടിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ദുബൈ വിമാനത്താവളത്തിൽ മരിച്ചു. കണ്ണൂർ തെക്കീ ബസാർ മസ്കർ വീട്ടിൽ കെ.ടി.പി. മഹ്മൂദാണ് (75) മരിച്ചത്. ബുധനാഴ്ച രാവിലെ കൊച്ചിയിൽ നിന്ന് കയറിയ മഹമൂദ് ഉച്ചയോടെയാണ് ദുബൈ വിമാനത്താവളത്തിൽ എത്തിയത്. ഹൃദയാഘാതമാണ് മരണ കാരണം. ഭാര്യ: കെ.പി ജമീല. മക്കൾ: റിഫാസ്, റമീസ്, റിസ്വാൻ, റിയാസ. മരുമകൻ: ഡോ. അഫ്സൽ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.