'2000 രൂപ നോട്ടുമായി വരരുത്'; ഹജ് തീർഥാടകർക്ക് മുന്നറിയിപ്പ്
മക്ക∙ സൗദിയിൽ 2000 രൂപ നോട്ടുമായെത്തുന്ന ഹജ് തീർഥാടകർക്ക് മുന്നറിയിപ്പ്. ഇന്ത്യ പിൻവലിക്കാൻ തീരുമാനിച്ച 2000 രൂപ നോട്ട് കൊണ്ടുവരരുതെന്നാണ് മുന്നറിയിപ്പ്. തീര്‍ഥാടനത്തിനെത്തുമ്പോൾ സൗദിയിൽ എത്തിയാണു പലരും ഇന്ത്യൻ രൂപ മാറാറുള്ളത്. എന്നാൽ 2000 രൂപയുടെ നോട്ട് സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചതോടെ ഇതിനു പകരമായി സൗദിയിൽ റിയാല്‍ നല്‍കുന്നത് പല മണി എക്‌സ്‌ചേഞ്ചുകളും നിര്‍ത്തി. സെപ്റ്റംബര്‍ 30 വരെ 2000 രൂപയ്ക്ക് പ്രാബല്യമുണ്ടെങ്കിലും നാട്ടിലും പലരും ഈ നോട്ട് സ്വീകരിക്കുന്നില്ല. 2000 രൂപ നോട്ടുമായി എത്തിയാല്‍ ഹജ് തീര്‍ഥാടകര്‍ക്ക് അത് സൗദി റിയാലായി മാറ്റിയെടുക്കാന്‍ സാധിക്കില്ല.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.