കുവൈത്തിന് പുറത്തേക്ക് ആയിരക്കണക്കിന് റേഷൻ ഉത്പന്നങ്ങൾ കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ്
കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 16 മാസത്തിനിടയിൽ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ച ration ആയിരക്കണക്കിന് റേഷൻ ഉത്പന്നങ്ങൾ പിടി കൂടി. കസ്റ്റംസ് അധികൃതർ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്. പാൽപ്പെടി ഉൽപ്പന്നമാണ്പിടിച്ചെടുത്ത റേഷൻ സാധനങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ളത്. ഈ കാലയളവിൽ 8,800 കാർട്ടൺ പാൽ പൊടി ടിന്നുകളാണ് പിടിച്ചെടുത്തത്. സുലൈബിയ വെജിറ്റബിൾ കസ്റ്റംസ് ആന്റ് അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ അബ്ദുല്ല അൽ ഹാജരിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ 1173 ബാഗ് പഞ്ചസാര,224 കാർട്ടൺ ശിശുക്കളുടെ പാൽ പൊടി ,5036 ടിൻ പാചക എണ്ണ, 4490 ബാഗ് ബ്രെഡ്, 1492 ചാക്ക് പയർ,486 പെട്ടി തക്കാളി പേസ്റ്റ്, 5100 ബാഗ് മാവ്,11882 ബാഗ് പാസ്ത എന്നിവയും അധികൃതർ പിടികൂടിയിട്ടുണ്ട്. പിടിച്ചെടുത്ത സാധനങ്ങളും ബന്ധപ്പെട്ട വിവരങ്ങളും കസ്റ്റംസ് വാണിജ്യ മന്ത്രാലയത്തിലെ ഭക്ഷ്യ വിതരണ വിഭാഗത്തിനു കൈമാറി.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.