ദോഹ അറബ് ടൂറിസം തലസ്ഥാനം, സ്മാരക ചിഹ്നം സ്ഥാപിച്ചു
ദോഹ ∙ ഈ വർഷത്തെ അറബ് ടൂറിസം തലസ്ഥാനമായി ദോഹയെ തിരഞ്ഞെടുത്തതിൽ ആഹ്ലാദം രേഖപ്പെടുത്തി ദോഹ കോർണിഷിൽ ഔദ്യോഗിക സ്മാരകചിഹ്‌നം സ്ഥാപിച്ചു.‘ദോഹ അറബ് ടൂറിസം തലസ്ഥാനം-2023’ന്റെ ലോഗോ ഉൾപ്പെടുന്ന സ്മാരക ചിഹ്നം കോർണിഷിലെ ഫോട്ടോപോയിന്റിൽ ഖത്തർ ടൂറിസമാണ് സ്ഥാപിച്ചത്.
വീസ നടപടികൾ ലളിതമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതോടെ ഈ വർഷം ആദ്യപാദത്തിൽ തന്നെ ലക്ഷക്കണക്കിന് സന്ദർശകരാണ് ദോഹ കാണാൻ എത്തിയത്. കഴിഞ്ഞ മാസം കൂടുതൽ സന്ദർശക വീസകളുമായി ഹയാ പോർട്ടൽ നവീകരിച്ചതോടെ സന്ദർശകരുടെ എണ്ണം കൂടി.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.