ഖത്തറില്‍ വീട്ടില്‍ നടന്ന പാർട്ടിക്കിടെ വെടിവെയ്പ്, ഒരാൾ അറസ്റ്റിൽ
ദോഹ : ഖത്തറില്‍ വീട്ടില്‍ നടന്ന പാർട്ടിക്കിടെ വെടിവെയ്പ് നടത്തിയ ആളെ അറസ്റ്റു ചെയ്തതായി ആഭ്യന്തര മന്ത്രാലയം. വെടിവെയ്പ് നടത്തിയതു സംബന്ധിച്ച സാമൂഹിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതായുള്ള അധികൃതരുടെ സ്ഥിരീകരണം. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു.
ഇയാൾക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ വെളിപ്പെടുത്തി. അതേസമയം ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.