പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു
കണ്ണൂർ സ്വദേശിയായ യുവാവ് ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു. അസ്കറിലെ ഗൾഫ് ആന്റിക്സിലെ ജീവനക്കാരനും കണ്ണൂർ ചെറുകുന്ന് കീഴറ പള്ളിപ്രത്ത് മൊട്ട കൃഷ്ണഭവനിൽ രാമയ്യ കൃഷ്ണലിംഗത്തിന്റെ മകനുമായ അഭിലാഷ് (26) ആണ് മരിച്ചത്.
കുടുംബം വർഷങ്ങളായി ബഹ്റൈനിലുണ്ട്. അഭിലാഷ് ന്യൂ ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥിയാണ്. മാതാവും രണ്ട് സഹോദരങ്ങളുമുണ്ട്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ കെ.എം.സി.സി മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.