റമസാൻ: അവസാന 10 ദിനങ്ങളിൽ ഹറം പള്ളികളില്‍ പ്രാർഥനയ്ക്ക് അനുമതി വേണ്ട
മക്ക∙ റമസാനിലെ അവസാന 10 ദിവസങ്ങളിൽ മക്ക, മദീന ഹറം പള്ളികളിൽ പ്രാർഥന നടത്തുന്നതിന് അനുമതി വേണ്ടെന്ന് ഹജ്, ഉംറ മന്ത്രാലയം. എന്നാൽ പ്രാർഥനയ്ക്ക് എത്തുന്നവർ കോവിഡ് ബാധിതരോ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരോ ആകരുത്. അതേസമയം ഉംറ നിർവഹിക്കുന്നതിനും പ്രവാചക പള്ളി സന്ദർശിക്കുന്നതിനും അനുമതി നിർബന്ധമാണ്. നുസുക്, തവക്കൽനാ എന്നീ ആപ്പുകൾ വഴിയാണ് പെർമിറ്റ് എടുക്കേണ്ടത്. ഇരു ഹറമുകളിലുമായി റമസാനിൽ 30 ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.