ഈന്തപ്പഴത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ വിദഗ്ധ സംഘം
ജിദ്ദ∙ ഈന്തപ്പഴത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ മസ്ജിദുൽ ഹറമിൽ വിദഗ്ധ സംഘത്തെ രൂപീകരിച്ചു. ഇരുഹറം ഓഫിസിന് കീഴിലുള്ള പ്രിവൻഷൻ ആൻഡ് കെയർ വിഭാഗം പരിശോധനയ്ക്കായി വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പരിശോധിച്ച് തിയതികളും ഗുണനിലവാരം ഉറപ്പുനൽകിയതുമായ ഈന്തപ്പഴമാകും ഹറമിൽ വിതരണം ചെയ്യുക.
റമസാനിൽ നോമ്പുകാർക്ക് നൽകുന്ന ഈന്തപ്പഴത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഫീൽഡ് പരിശോധന നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് വകുപ്പ് തലവൻ ഹസൻ അൽസുവൈഹാരി പറഞ്ഞു. ലബോറട്ടറികളിൽ 12 ഓളം പരിശോധനകൾ നടത്തും. ഈർപ്പത്തിന്റെ അളവ്, ഇരുമ്പിന്റെയും സിങ്കിന്റെയും അളവ്, ഫംഗൽ - കോളിഫോം ബാക്ടീരിയ അണുബാധ, ഈന്തപ്പഴത്തിന്റെ തൂക്കം, വലിപ്പം എന്നിവ ഇതിലൂടെ പരിശോധിക്കുന്നുണ്ട്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.