കുവൈത്തിലെ പ്രാദേശിക ബാങ്കുകൾക്ക് ഫെബ്രുവരിയിൽ മൂന്ന് ദിവസം അവധി
കുവൈത്ത് സിറ്റി; കുവൈറ്റിലെ പ്രാദേശിക ബാങ്കുകൾക്ക് ഫെബ്രുവരി 19ന് അവധിയായിരിക്കുമെന്നും online bank account ഫെബ്രുവരി 20ന് ഓഫീസ് പുനരാരംഭിക്കുമെന്നും കുവൈത്ത് ബാങ്കിംഗ് അസോസിയേഷനിലെ പബ്ലിക് റിലേഷൻസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ കമ്മ്യൂണിക്കേഷൻ ഡയറക്ടർ അറിയിച്ചു. ഇസ്ര, മിഅ്‌റാജ് അവധി പ്രമാണിച്ചാണ് ഈ ദിവസം ബാങ്ക് അവധി പ്രഖ്യാപിച്ചത്. ഫ്രെബ്രുവരി 26, 27 തീയതികളിലും ബാങ്കുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കും. പിന്നീട് ഫെബ്രുവരി 28 ന് ഔദ്യോഗിക പ്രവൃത്തി സമയം പുനരാരംഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.