• Home
  • News
  • കുവൈത്തിൽ അമിത ശബ്ദമുണ്ടാക്കുന്ന സൈലൻസറുകൾ വിറ്റഴിച്ച വർക്ക്ഷോപ്പുകൾക്കും ഗ്യാരേ

കുവൈത്തിൽ അമിത ശബ്ദമുണ്ടാക്കുന്ന സൈലൻസറുകൾ വിറ്റഴിച്ച വർക്ക്ഷോപ്പുകൾക്കും ഗ്യാരേജുകൾക്കും പൂട്ടിച്ച് അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകൾ കർശനമാക്കി violation അധികൃതർ. കഴിഞ്ഞ ദിവസം ജഹ്റയിലെ വിവിധ വർക്ക് ഷോപ്പുകളിലും ഗ്യാരേജുകളിലും ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുകയും നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. പരിശോധനയിൽ 540 ട്രാഫിക്ക് നിയമലംഘനങ്ങളാണ് ആകെ കണ്ടെത്താനായത്. അഞ്ച് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. അമിത ശബ്ദമുണ്ടാക്കിയതിന്റെ പേരിൽ രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊതുവഴിയിൽ തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ പാർക്ക് ചെയ്തതിന് 336 മുന്നറിയിപ്പ് സ്റ്റിക്കറുകളും പതിച്ചു. വാഹനങ്ങളിൽ നിന്ന് അമിത ശബ്‍ദം പുറപ്പെടുവിക്കുന്ന സൈലൻസറുകൾ വിറ്റിരുന്ന ഒരു വർക്ക് ഷോപ്പ് പരിശോധനയിൽ കണ്ടെത്തുകയും, ഉടൻ തന്നെ ഈ സ്ഥാപനം അധികൃതർ പൂട്ടിക്കുകയും ചെയ്തു. നിയമം ലംഘിച്ച 42 വർക്ക് ഷോപ്പുകളുടെയും ഗ്യാരേജുകളുടെയും വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെൻറ്, ഡിപ്പാർട്ട്മെൻറ് ഓഫ് കൗണ്ടർഫീറ്റിംഗ് ആൻഡ് ഫോർജറി ക്രൈംസ് തുടങ്ങിയ സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് ജനറൽ ട്രാഫിക് വിഭാഗം പരിശോധന നടത്തിയത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All