• Home
  • News
  • ഭാ​ഗ്യം തുണച്ചു; മെ​ഗാ സമ്മാനമായ 40 കോടി രൂപ ഏറ്റുവാങ്ങി പ്രവാസി മലയാളി, നിരവധി

ഭാ​ഗ്യം തുണച്ചു; മെ​ഗാ സമ്മാനമായ 40 കോടി രൂപ ഏറ്റുവാങ്ങി പ്രവാസി മലയാളി, നിരവധി സമ്മാനങ്ങൾ നേടാൻ നിങ്ങൾക്കും അവസരം

കൊമേഴ്ഷ്യൽ ബാങ്ക് ഓഫ് കുവൈത്തിന്റെ വാർഷിക മെഗാ സമ്മാനമായ പതിനഞ്ച് ലക്ഷം ദിനാർ ( ഏകദേശം 40 കോടി രൂപ) cbk kuwait salary account balance checkസ്വന്തമാക്കിയ മലയാളി ബാങ്ക് ആസ്ഥാനത്ത് വച്ച് സമ്മാനത്തുക ഏറ്റുവാങ്ങി. കോഴിക്കോട് അത്തോളി സ്വദേശിയായ മലയിൽ മൂസക്കോയയാണ് ഈ വമ്പൻ സമ്മാനത്തുക സ്വന്തമാക്കിയത്. സമ്മാനദാനം ബാങ്കിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും “360FM” റേഡിയോ സ്റ്റേഷനിലും സംപ്രേക്ഷണം ചെയ്തു. അന്താരാഷ്ട്ര ഓഡിറ്റർമാരായ “Deloitte & Touche – Al-Wazzan and Partners”, “RSM – Al-Bazie and Partners” , വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പ്രതിനിധികളായ അഹമ്മദ് അൽ-ഹമദ്, അബ്ദുൽ അസീസ് അഷ്കനാനി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

സമ്മാനം സ്വീകരിക്കുന്നതിനായി എത്തിയ മൂസക്കോയയെ റീട്ടെയിൽ ബാങ്കിംഗ് സർവീസസ് സെക്ടർ ആക്ടിംഗ് ജനറൽ മാനേജർ അബ്ദുൽ അസീസ് അൽ സാബിയും കമ്മ്യൂണിക്കേഷൻസ് സെക്ടർ ഡെപ്യൂട്ടി ജനറൽ മാനേജരും ചേർന്ന് സ്വീകരിച്ചു. പുതുവത്സരത്തിൽ തന്നെ തേടി എത്തിയ മഹത്തായ സമ്മാനം ലഭിച്ചതിൽ സന്തോഷമുണ്ട് മൂസക്കോയ പറഞ്ഞു. വർഷം മുഴുവനും വലിയ സമ്മാനങ്ങൾ നേടുന്നതിന് അനുകൂലമായ അവസരങ്ങൾ നൽകുന്ന അൽ-നജ്മയിൽ നിന്ന് മഹത്തായ സമ്മാനം നേടിയതിൽ അതിയായ സന്തോഷമുണ്ടെന്നും, ഏകദേശം 20 വർഷമായി അൽ-തിജാരിയുടെ ഉപഭോക്താവാണ് താനെന്നും, അത് നൽകുന്ന നൂതന ബാങ്കിംഗ് സേവനങ്ങളെയും ഉൽപ്പന്നങ്ങളെയും പ്രശംസിക്കാതെ വയ്യെന്നും മൂസക്കോയ കൂട്ടിച്ചേർത്തു. കുവൈത്തിലെ ആദ്യ കാല മാധ്യമ പ്രവർത്തകനും ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ ഡയറക്റ്ററുമാണ് സമ്മാനം നേടിയ മൂസക്കോയ.

കുവൈത്ത് ടൈംസ് മലയാള വിഭാഗത്തിന്റെ എഡിറ്റർ ആയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യൻ ഇന്റർ നാഷണൽ സ്‌കൂൾ (മംഗഫ് ) ന്റെ ഡയരക്ടർ ആയി ജോലി ചെയ്യുകയാണ്. മുൻ മുഖ്യ മന്ത്രി പരേതനായ സി. എച്.മുഹമ്മദ്‌ കോയയുടെ അനന്തിരവൾ സൈനബ ആണ് ഭാര്യ.മക്കൾ :ഹസ്നത്ത്, മുബീന ( യുനൈറ്റഡ് ഇന്ത്യൻ സ്‌കൂൾ കുവൈത്ത്), മുഹമ്മദ് ഇഖ്‌ബാൽ, സിറാജ്ജുദ്ദീൻ, ഖമറുദ്ദീൻ (എല്ലാവരും കുവൈത്ത്). അതേസമയം, ഉപഭോക്താക്കൾക്ക് ക്യാഷ് പ്രൈസുകൾ നേടാനുള്ള അവസരം നൽകുന്ന സേവിംഗ്സ് ബാങ്കിംഗ് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ബാങ്കുകളിൽ ഒന്നാണ് കൊമേഴ്ഷ്യൽ ബാങ്ക് ഓഫ് കുവൈത്ത്. അൽ-നജ്മ അക്കൗണ്ടുകൾ വഴി ഉടമകൾക്ക് വലിയ ക്യാഷ് പ്രൈസുകൾ നേടാനുള്ള ഒന്നിലധികം അവസരങ്ങൾ ബാങ്ക് നൽകുന്നു.

ഒരു ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ക്യാഷ് പ്രൈസായ ഈ ക്യാഷ് പ്രൈസിന്റെ 5 വിജയികളെ ബാങ്ക് ഇതുവരെ കിരീടമണിയിച്ചിട്ടുണ്ട്. “അൽ-നജ്മ” സമ്മാനങ്ങൾ നേടാനുമുള്ള അവസരം ഇപ്പോഴും ലഭ്യമാണ്. 1.5 ദശലക്ഷം ദിനാർ വാർഷിക സമ്മാനങ്ങൾക്ക് പുറമേ. 5,000 ദിനാറിന്റെ പ്രതിവാര സമ്മാനങ്ങൾ, 20,000 ദിനാർ പ്രതിമാസ സമ്മാനങ്ങൾ, 500,000 ദിനാറിന്റെ അർദ്ധ വാർഷിക സമ്മാനങ്ങൾ എന്നിവയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All