ഹെൽത്ത് സെന്റർ പ്രവർത്തനം തുടങ്ങി
ദോഹ∙ ഏയ്ൻ ഖാലിദിൽ ഉം അൽ സെനീം ഹെൽത്ത് സെന്റർ പ്രവർത്തനം തുടങ്ങി. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയാണ് സെന്റർ ഉദ്ഘാടനം ചെയ്തത്. ഹെൽത്ത് സെന്ററിലെ സൗകര്യങ്ങളും മെഡിക്കൽ യൂണിറ്റുകളും പ്രധാനമന്ത്രി സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. പൊതുജനാരോഗ്യ മന്ത്രി ഡോ.ഹനാൻ മുഹമ്മദ് അൽഖുവാരി ഉൾപ്പെടെ നിരവധി മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ഉദ്ഘാടനത്തിൽ പങ്കെടുത്തു. പ്രാഥമികാരോഗ്യ പരിചരണ കോർപറേഷന്റെ കീഴിലാണ് ഹെൽത്ത് സെന്ററുകളുടെ പ്രവർത്തനം.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.