ഒമാനില്‍ ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ കൊല്ലം സ്വദേശി നിര്യാതനായി
മസ്കത്ത് : ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ കൊല്ലം സ്വദേശി ഒമാനില്‍ നിര്യാതനായി. പുനലൂര്‍ കരവല്ലൂര്‍ വെഞ്ചമ്പു ഷാജി മന്‍സിലില്‍ ശാഹുല്‍ ഹമീദ് (65) ആണ് മരണപ്പെട്ടത്. മദീനയില്‍നിന്നും കുവൈത്തിലേക്കും ഇവിടെനിന്ന് തിരുവനന്തപുരത്തേക്കുമുള്ള ജസീറ എയര്‍ലൈന്‍സില്‍ ആയിരുന്നു യാത്ര. കുവൈത്തില്‍നിന്നു വിമാനം പറുന്നുയര്‍ന്ന് കുറച്ച് കഴിഞ്ഞ് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ വിമാനം മസ്കത്തില് ലാന്റ് ചെയ്ത് ചികിത്സ ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കുമെന്ന് ഐ.സി.എഫ് സാന്ത്വനം കാബിനറ്റ് അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.