യുഎഇയിൽ മുങ്ങിത്താഴാൻ പോയ കുട്ടികളെ രക്ഷപെടുത്തി പ്രവാസി; ആദരിച്ച് പൊലീസ്
റാസൽഖൈമ∙ യുഎഇയിൽ റാസൽഖൈമ ബീച്ചിൽ മുങ്ങിത്താഴാൻ പോയ കുട്ടികളെ രക്ഷപെടുത്തി പ്രവാസി. ഹിഷാം ബെൻഹാജ് എന്നയാളാണ് 13ഉം 14ഉം വയസ്സ് പ്രായമുള്ള അറബ് വംശജരായ സഹോദരങ്ങളെ രക്ഷപെടുത്തിയത്. ഹിഷാമിന്റെ പ്രവർത്തിയിൽ അഭിനന്ദനം അറിയിച്ച റാസൽഖൈമ പൊലീസ് അദ്ദേഹത്തെ ആദരിച്ചു.
മനുഷ്യത്വത്തിന്റെയും ധീരതയുടെയും പ്രവർത്തിയാണു ഹിഷാമിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അത് അഭിമാനാർഹമാണെന്നും റാസൽഖൈമ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുവൈമി പറഞ്ഞു. സമൂഹത്തിൽ സ്നേഹവും സഹകരണവും വ്യാപിക്കുന്നതിന് ആദരണീയമായ ഇത്തരം പ്രവർത്തികൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹഷാമിനെ ആദരിച്ചതിലൂടെ ഇതുപോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ പൊതു സമൂഹത്തെ റാസൽഖൈമ പൊലീസ് പ്രോത്സാഹിപ്പിക്കുകയാണെന്നും മേജർ ജനറൽ അൽ നുവൈമി വ്യക്തമാക്കി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.