• Home
  • News
  • സൗദിയിൽ ഒട്ടകം എതിർദിശയിലേക്ക് ഓടി; പരിഭ്രാന്തരായി വാഹനയാത്രക്കാർ

സൗദിയിൽ ഒട്ടകം എതിർദിശയിലേക്ക് ഓടി; പരിഭ്രാന്തരായി വാഹനയാത്രക്കാർ

റിയാദ്∙റിയാദിലെ തിരക്കേറിയ റോഡിൽ ഒട്ടകം എതിർദിശയിലേക്ക് ഓടിയതു വാഹനയാത്രക്കാരെ പരിഭ്രാന്തിയിലാക്കി. തലസ്ഥാന നഗരത്തിലെ തിരക്കേറിയ റിങ്  റോഡിൽ പെട്ടെന്ന്  ഒട്ടകം പ്രത്യക്ഷപ്പെട്ട് വാഹനമോടിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കിയ വിഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒട്ടകത്തെ തടഞ്ഞുനിർത്തി പിടിക്കാൻ പുറകെ ഒരാൾ ഓടുന്നതായും കാണുന്നുണ്ട്. ഒട്ടകത്തെ പിന്നീട് നിയന്ത്രണത്തിലാക്കി.

മറ്റൊരു സംഭവത്തിൽ തുർക്കി അൽ അവ്വൽ റോഡിൽ ഒരു ഒട്ടകം വീണ് വാഹനത്തിനു കേടുപാടുകൾ വരുത്തിയതായി റിയാദിലെ ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ട്രാഫിക് പറഞ്ഞു. ഒട്ടകത്തെ കൈമാറുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫുമായി ഏകോപനം നടത്തിയിട്ടുണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All