• Home
  • News
  • കുവൈത്തിലെ മൈ ഐഡിന്റിറ്റി ആപ്പിലെ പുതിയ അപ്ഡേറ്റ് അറിഞ്ഞോ?

കുവൈത്തിലെ മൈ ഐഡിന്റിറ്റി ആപ്പിലെ പുതിയ അപ്ഡേറ്റ് അറിഞ്ഞോ?

കുവൈത്ത് സിറ്റി; മൈ ഐഡിന്റിറ്റി ആപ്പിൽ പുതിയ അപ്ഡേറ്റ് ലോഞ്ച് പ്രഖ്യാപിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡയറക്ടർ ജനറൽ google play console. നേരത്തെ ഉണ്ടായിരുന്ന പതിപ്പുകളിൽ രജിസ്റ്റർ ചെയ്തവരുടെ എല്ലാ വിവരങ്ങളും ആവശ്യങ്ങളും നിർദ്ദേശങ്ങളും പരിശോധിച്ച ശേഷമാണ് പുതിയ അപ്ഡേറ്റ് കൊണ്ടുവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 4000000 താമസക്കാർക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ആപ്പിൽ വരുത്തിയിട്ടുള്ളത്.

അപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ ഇമേജ് വെരിഫിക്കേഷൻ മെക്കാനിസം അപ്ഡേറ്റ് ചെയ്യുന്നതിന് പുറമെ സ്വമേധയാ ഡാറ്റ നൽകാതെ തന്നെ സിവിൽ കാർഡ് ഷിപ്പ് വായിക്കാനും സിവിൽ കാർഡ് ഇമേജ് പ്രദർശിപ്പിക്കാനും മറ്റുള്ളവരുമായി പങ്കിടാനും ഓപ്ഷൻ അവനുവദിക്കുന്ന സേവനങ്ങൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 80 സർക്കാർ, സ്വകാര്യ ഏജൻസികൾ പ്രത്യേകിച്ച് വിദേശകാര്യ മന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, സിവിൽ ഏവിയേഷൻ, ബാങ്കിംഗ് മേഖലകൾ കമ്പനികൾ എന്നിങ്ങനെ വിവിധ വകുപ്പുകളിൽ ഉപകാരപ്രദമാകുന്ന രീതിയിലാണ് പുതിയ അപ്ഡേറ്റ് വരുന്നത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All