രൂപയുടെ മൂല്യം ഇടിഞ്ഞു; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം
തിങ്കളാഴ്ച തുടക്ക വ്യാപാരത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ ആറ് പൈസ ഇടിഞ്ഞ് 81.77 ആയി forex exchange. എന്നിരുന്നാലും, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറഞ്ഞതും പുതിയ വിദേശ ഫണ്ട് വരവും രൂപയുടെ ഇടിവിനെ നിയന്ത്രിച്ചതായി ഫോറെക്സ് ഡീലർമാർ വ്യക്തമാക്കുന്നു. ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ, ഡോളറിനെതിരെ 81.81 എന്ന നിലയിലാണ് രൂപയുടെ മൂല്യം തുടങ്ങിയത്, തുടർന്ന് 81.77 എന്ന നിലയിലെത്തി, മുൻ ക്ലോസിനേക്കാൾ ആറ് പൈസയുടെ ഇടിവ് രേഖപ്പെടുത്തി. . ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 264.57 ആയി. അതായത്, ഇന്ന് 3.78 ദിനാർ നൽകിയാൽ ആയിരം ഇന്ത്യൻ രൂപ ലഭിക്കും.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.