ഒമാനിലെ മലയാളികളുടെ കടക്ക് തീപിടിച്ചു
മസ്കത്ത് : റൂവിയിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള കടക്ക് തീ പിടിച്ചു. ഹോണ്ട റോഡിലുള്ള ആർ.ഒ.പി കെട്ടിടത്തിലെ ബിൽഡിങ്ങ് മെറ്റീരിയലുകൾ വിൽക്കുന്ന കടക്കാണ് തീപിടിച്ചത്. വൻ നാനഷ്ടങ്ങളാണ് ഉണ്ടായിരികുകന്നതെന്ന് കടയുടെ ഉടമസ്ഥരിലൊരാളായ കണ്ണൂർ സ്വദേശി പറഞ്ഞു. വ്യാഴാഴ്ച മൂന്നുമണിയോടെയായിരുന്നു സംഭവം. ഷോർട്ട് സർക്ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അഗ്നി ശമനസേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.