• Home
  • News
  • ഇന്ന് ഓപ്പൺ ഹൗസ്; ഖത്തറിലെ ഇന്ത്യൻ പൗരന്മാർക്ക് അംബാസഡറെ നേരിട്ട് കണ്ട് പരാതികള്

ഇന്ന് ഓപ്പൺ ഹൗസ്; ഖത്തറിലെ ഇന്ത്യൻ പൗരന്മാർക്ക് അംബാസഡറെ നേരിട്ട് കണ്ട് പരാതികള്‍ ഉന്നയിക്കാം

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഇന്ന് പ്രാദേശിക സമയം വൈകുന്നേരം മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ ദോഹയിലെ എംബസിയിൽ നടക്കും. ഖത്തറിലുള്ള ഇന്ത്യക്കാര്‍ക്ക് അംബാസഡര്‍ ഡോ. ദീപക് മിത്തലിനെ നേരിട്ട് കണ്ട് പരാതികള്‍ അറിയിക്കാനുള്ള അവസരം ലഭിക്കും. 

കോണ്‍സുലാറിന്റെ അടിയന്തര ഇടപെടൽ ആവശ്യമുള്ള ഏതുകാര്യങ്ങളും ഓപ്പണ്‍ ഹൗസിലൂടെ എംബസിയുടെ ശ്രദ്ധയില്‍പെടുത്താ൯ സാധിക്കും. അംബാസഡര്‍ക്ക് പുറമെ എംബസിയിലെ ഉന്നത ഉദ്യോഗസ്ഥരും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കും. 

അതേസമയം അഞ്ച് മണിക്ക് ശേഷം ഏഴ് മണി വരെ വെബ്എക്സ് വഴി ഓണ്‍ലൈനായും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാനായി സാധിക്കും. 2367 196 1195 എന്ന മീറ്റിങ് ഐഡിയും 112200 എന്ന പാസ്‍വേഡും ഉപയോഗിച്ച് മീറ്റിങില്‍ പങ്കെടുക്കാം. ഇ-മെയില്‍ വിലാസം [email protected] ഇതിന് പുറമെ +974 55097295 എന്ന നമ്പറില്‍ വിളിച്ച് നേരിട്ടും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് എംബസി അറിയിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All