• Home
  • News
  • കളി കാണാം, മടങ്ങാം; ഇത് ഷട്ടിൽ സർവീസാ

കളി കാണാം, മടങ്ങാം; ഇത് ഷട്ടിൽ സർവീസാ

റിയാദ്∙ കാൽപന്ത് ആരാധകർക്ക് ലോക കപ്പ് മത്സരം കണ്ടു മടങ്ങാൻ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിൽനിന്ന് ഖത്തറിലേക്കു ഷട്ടിൽ വിമാന സർവീസ് ആരംഭിച്ചു. സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) ആണ് ദോഹയിലേക്കു ഷട്ടിൽ ‍സർവീസ് ആരംഭിച്ചത്.

കളി കണ്ടശേഷം അന്നുതന്നെ മടങ്ങുന്നതിനാൽ ഹോട്ടൽ ബുക്കിങിന്റെ ആവശ്യമില്ല. യാത്ര പുറപ്പെടുന്ന സ്ഥലത്തുനിന്നു തന്നെ തിരിച്ചുള്ള വിമാനത്തിന്റെ ബോഡിങ് പാസും നൽകും.

യാത്രക്കാർ ഹയാ കാർഡ് നിർബന്ധമായും കരുതണമെന്ന് എയർലൈൻ അറിയിച്ചു. നിലവിൽ ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽനിന്ന് ദോഹയിലേക്കു ദിവസേന 3 സർവീസുണ്ട്. ഇതിനുപുറമെയാണ് പുതിയ സർവീസ്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All