• Home
  • News
  • ഒമാനിൽ കടലിൽ കുടുങ്ങിയത് മൂന്ന് ദിനം, ഒ​ടു​വി​ൽ ആ​ശ്വാ​സ​തീ​ര​മ​ണ​ഞ്ഞു

ഒമാനിൽ കടലിൽ കുടുങ്ങിയത് മൂന്ന് ദിനം, ഒ​ടു​വി​ൽ ആ​ശ്വാ​സ​തീ​ര​മ​ണ​ഞ്ഞു

മ​സ്​​ക​ത്ത് ​: ബോ​ട്ടി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന്​ മൂ​ന്നു ദി​വ​സം ദി​ശ​യും ദി​ക്കു​മ​റി​​യാ​തെ ക​ട​ലി​ൽ ഒ​ഴു​കി​ന​ട​ന്ന നാ​ലു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഒ​ടു​വി​ൽ ആ​ശ്വാ​സ​തീ​ര​മ​ണ​ഞ്ഞു. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​​റേ​റ്റി​ലെ സു​വൈ​ഖി​ൽ​നി​ന്ന്​ ഈ ​മാ​സം 18ന്​ ​കാ​ണാ​താ​യ മൂ​ന്നു​ സ​ഹോ​ദ​ര​ങ്ങ​ളു​​ൾ​പ്പെ​ടെ നാ​ലു പേ​രാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം തീ​ര​മ​ണ​ഞ്ഞ​ത്. ആ​ദം ബി​ൻ അ​ബ്ദു​ല്ല അ​ൽ ഷ​യാ​ദി, അ​ബ്ദു​ൽ മ​ജീ​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ ഷ​യാ​ദി, ഹാ​നി ബി​ൻ അ​ബ്ദു​ല്ല അ​ൽ ഷ​യാ​ദി, ഇ​സ്സാം ബി​ൻ അ​ലി അ​ൽ സൗ​ലി എ​ന്നി​വ​രാ​യി​രു​ന്നു മീ​ൻ​പി​ടി​ക്കാ​ൻ പോ​യ​ത്.

ബോ​ട്ടി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യ​​തോ​ടെ ന​ടു​ക്ക​ട​ലി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. സാ​റ്റ​​ലൈ​റ്റ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നും ക​ഴി​ഞ്ഞി​രു​ന്നി​​ല്ല. ബോ​ട്ടി​ൽ ആ​വ​ശ്യ​ത്തി​ന്​ ഇ​ന്ധ​ന​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ ദി​ക്കും ദി​ശ​യു​മ​റി​യാ​തെ ഒ​ഴു​കി​ന​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ സു​വൈ​ഖി​ലെ കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ ഡ​യ​റ​ക്ട​റേ​റ്റി​ലെ ഫി​ഷ​റീ​സ് വ​കു​പ്പ് മേ​ധാ​വി മു​ഹ​മ്മ​ദ് അ​ൽ സാ​ലി​ഹി പ​റ​ഞ്ഞു. ഇ​തി​നി​ടെ, ഇ​തു​വ​ഴി വ​ന്ന ഒ​മാ​നി മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി അ​ധി​കൃ​ത​രെ​യും ബ​ന്ധു​ക്ക​ളെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 50 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ മു​സ​ന്ന ക​ട​ലി​ൽ​നി​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. രാ​ജ്യ​ത്ത്​ അ​ടു​ത്തി​ടെ മ​ത്സ്യ​​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​വു​ന്ന​ത്​ പ​തി​വാ​യി​ട്ടു​ണ്ട്.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ചി​ല മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ സ​മു​ദ്ര സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന്​ കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ ഡ​യ​റ​ക്ട​റേ​റ്റി​ലെ ഫി​ഷ​റീ​സ് വ​കു​പ്പ് മേ​ധാ​വി മു​ഹ​മ്മ​ദ് അ​ൽ സാ​ലി​ഹി പ​റ​ഞ്ഞു. ഫ​സ്റ്റ് എ​യ്ഡ് കി​റ്റ്, ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ, എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യാ​ൽ തു​ഴ​യാ​നു​ള്ള ഉ​പ​ക​ര​ണം, ഫ​യ​ർ പ്രൂ​ഫ് ബ്ലാ​ങ്ക​റ്റ്, ലാ​മ്പു​ക​ൾ, നാ​വി​ഗേ​ഷ​ൻ ഉ​പ​ക​ര​ണം, അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളും പ്ര​ദേ​ശ​വും പ​ഠി​ക്കാ​തെ​യാ​ണ് പ​ല​രും ക​ട​ലി​ൽ പോ​കു​ന്ന​​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള എ​ല്ലാ​വി​ധ ശ്ര​മ​ങ്ങ​ളും മ​ന്ത്രാ​ല​യം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദ​ഗ്ധ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി വ​ർ​ഷം മു​ഴു​വ​നും വ​ർ​ക്ക്ഷോ​പ്പു​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നും ശ​രി​യാ​യ രീ​തി​യി​ൽ സം​ഭ​രി​ച്ച് മ​ത്സ്യ​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ന​ട​ത്തു​ന്നു​ണ്ടെ​ന്ന്​ സാ​ലി​ഹി പ​റ​ഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All