• Home
  • News
  • ലോകകപ്പിൽ ഇതുവരെ 29.50 ലക്ഷം ടിക്കറ്റ് വിറ്റു

ലോകകപ്പിൽ ഇതുവരെ 29.50 ലക്ഷം ടിക്കറ്റ് വിറ്റു

ദോഹ∙ ഫിഫ ലോകകപ്പിൽ ഇതുവരെ 29.50 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ.

ഞായറാഴ്ച വരെയുള്ള കണക്കാണിത്.  കഴിഞ്ഞ 4 വർഷമായി ഫിഫയുടെ വരുമാനം റെക്കോർഡ് തുകയായ 7.5 ബില്യൻ ഡോളറിലേക്ക് എത്തിക്കാൻ ടൂർണമെന്റ് സഹായിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ വ്യക്തമാക്കി. ഖത്തറിന്റെ ആതിഥേയത്വത്തെക്കുറിച്ചുള്ള നിഷേധാത്മക പ്രചാരണങ്ങൾക്കിടയിലും മത്സരങ്ങൾക്ക് ആരാധകർക്കിടയിൽ മികച്ച പ്രതികരണമാണുള്ളതെന്ന് ടിക്കറ്റ് വിൽപ്പനയിലെ വർധനവ് സൂചിപ്പിക്കുന്നു. 

29 ദിവസങ്ങളിലായി നടക്കുന്ന 64 മത്സരങ്ങളുടെ 29.50ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ദോഹയിലെ ഫിഫ ടിക്കറ്റ് സെന്ററിനു പുറത്ത് ടിക്കറ്റുകൾക്കായി കാത്തുനിൽക്കുന്നവരുടെ നീണ്ട ക്യൂ അനുഭവപ്പെടുന്നുണ്ട്. ഔദ്യോഗിക ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്ഫോമിലും ഏറെ നേരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. 2018ലെ റഷ്യൻ ലോകകപ്പിൽ 24 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ടിക്കറ്റ് വിൽപനയിൽ റഷ്യയെ ഇതിനോടകം ഖത്തർ മറികടന്നു. ഖത്തർ, സൗദി അറേബ്യ, അമേരിക്ക, മെക്സിക്കോ, ബ്രിട്ടൻ, യുഎഇ, അർജന്റീന, ഫ്രാൻസ്, ഇന്ത്യ, ബ്രസീൽ രാജ്യങ്ങളാണ് ടിക്കറ്റ് വാങ്ങുന്നതിൽ മുന്നിൽ. 

ഫിഫയുടെ 4 വർഷത്തെ വരുമാനം വർഷാവസാനത്തോടെ 7.5 ബില്യൻ ഡോളറിലെത്തുമെന്ന് ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ നേരത്തെ വ്യക്തമാക്കിയിരുന്നു. നാലുവർഷം മുൻപ് പ്രവചിച്ചതിനേക്കാൾ ഒരു ബില്യൺ ഡോളറിലധികം വരുമാന വർധനവുണ്ട്. കോവിഡിന്റെ സാഹചര്യത്തിലും ലോകമെമ്പാടും വ്യത്യസ്ത പ്രതിസന്ധികളുണ്ടായിട്ടുപോലും അതിശയകരമായ കണക്കുകളാണ് ഫിഫക്ക് പറയാനുള്ളതെന്ന് 211 അംഗ അസോസിസേഷനുകൾ പങ്കെടുത്ത സമ്മേളനത്തിൽ ഇൻഫന്റിനോ പറഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All