• Home
  • News
  • സുഹാർ ഫെസ്റ്റിവലിന്​ തുടക്കം, ലോ​ക​ക​പ്പ്​ മ​ത്സ​രം കാ​ണാ​ൻ കൂ​റ്റ​ൻ സ്ക്രീ​ൻ ഒ​

സുഹാർ ഫെസ്റ്റിവലിന്​ തുടക്കം, ലോ​ക​ക​പ്പ്​ മ​ത്സ​രം കാ​ണാ​ൻ കൂ​റ്റ​ൻ സ്ക്രീ​ൻ ഒ​രു​ങ്ങി, ഗാ​ല​റി​യും

സു​​ഹാ​​ർ : ദേ​​ശീ​​യ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള സു​​ഹാ​​ർ ഫെ​​സ്റ്റി​​വ​​ലി​​ൽ ലോ​​ക​​ക​​പ്പ്​ മ​​ത്സ​​രം പ്ര​​ദ​​ർ​​ശി​​പ്പി​​ക്കാ​​നാ​​യി കൂ​​റ്റ​​ൻ സ്​​​​ക്രീ​​നും ഗാ​​ല​​റി​​യും ഒ​​രു​​ക്കി.

സു​​ഹാ​​ർ സ​​നാ​​യ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ഏ​​രി​​യ റോ​​ഡി​​ലെ അ​​മ്യു​​സ്മെ​​ന്റ് സെ​​ന്റ​​റി​​ലാ​​ണ്​ ബി​​ഗ്​ സ്ക്രീ​​ൻ ഒ​​രു​​ക്കി​​യ​​ത്. 24 മീ​​റ്റ​​ർ വീ​​തി​​യും ഒ​​മ്പ​​തു മീ​​റ്റ​​ർ ഉ​​യ​​ര​​വു​​മു​​ള്ള കൂ​​റ്റ​​ൻ സ്ക്രീ​​നാ​​ണ് നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. പ്ര​​​വേ​​ശ​​നം സൗ​​ജ​​ന്യ​​മാ​​ണെ​​ന്ന്​ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. നി​​ര​​വ​​ധി​​പേ​​ർ​​ക്ക് ഇ​​രി​​ക്കാ​​വു​​ന്ന ആ​​ധു​​നി​​ക ഇ​​രി​​പ്പി​​ട​​വും ഗാ​​ല​​റി​​യും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം വ​​ലി​​യ ജ​​നാ​​വ​​ലി​​യെ സാ​​ക്ഷി​​നി​​ർ​​ത്തി സ്‌​​ക്രീ​​നി​​ൽ വ​​ർ​​ണാ​​ഭ​​മാ​​യ ഉ​​ദ്​​​ഘാ​​ട​​ന പ​​രി​​പാ​​ടി അ​​ര​​ങ്ങേ​​റി.

സ്വ​​ദേ​​ശി​​ക​​ളും വി​​ദേ​​ശി​​ക​​ളു​​മാ​​യി വ​​ൻ ജ​​നാ​​വ​​ലി​​യാ​​ണ് പ​​രി​​പാ​​ടി വീ​​ക്ഷി​​ക്കാ​​നെ​​ത്തി​​യ​​ത്. പാ​​ർ​​ക്കി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം ജ​​ന​​ബാ​​ഹു​​ല്യം കൊ​​ണ്ട് ത​​ട​​സ്സ​​പ്പെ​​ട്ടു. വ​​ലി​​യ ശ​​ബ്ദ സ​​ജ്ജീ​​ക​​ര​​ണ​​വും വെ​​ളി​​ച്ച സം​​വി​​ധാ​​ന​​വും പ്രേ​​ക്ഷ​​ക​​ർ​​ക്ക്​ ന​​വ്യാ​​നു​​ഭ​​വം സ​​മ്മാ​​നി​​ക്കു​​ന്ന​​താ​​ണ്. ഒ​​രു മാ​​സം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ഫു​​ട്‌​​ബാ​​ൾ മ​​ത്സ​​രം വ​​ലി​​യ സ്‌​​ക്രീ​​നി​​ൽ കാ​​ണാ​​നാ​​വു​​മെ​​ന്ന​​ത് സ്വ​​ദേ​​ശി​​ക​​ൾ​​ക്കും പ്ര​​വാ​​സി​​ക​​ൾ​​ക്കും വ​​ള​​രെ സ​​ന്തോ​​ഷം ന​​ൽ​​കു​​ന്ന​​താ​​ണ്. സ്ത്രീ​​ക​​ൾ​​ക്കും പു​​രു​​ഷ​​ന്മാ​​ർ​​ക്കും വെ​​വ്വേ​​റെ ഗാ​​ല​​റി സൗ​​ക​​ര്യ​​വും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

ഫെ​​സ്റ്റി​​വ​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി സു​​ഹാ​​റും പ​​രി​​സ​​ര​​വും ദീ​​പാ​​ല​​ങ്കാ​​രം കൊ​​ണ്ട് ഉ​​ത്സ​​വ​​പ്ര​​തീ​​തി​​യി​​ലാ​​ണ്. ന​​ല്ല കാ​​ലാ​​വ​​സ്ഥ​​യും ആ​​ളു​​ക​​ളെ പു​​റ​​ത്തി​​റ​​ങ്ങാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്നു​​ണ്ട്. സു​​ഹാ​​ർ ഫെ​​സ്റ്റി​​വ​​ൽ ഒ​​രു​​മാ​​സം നീ​​ണ്ടു​​നി​​ൽ​​ക്കും. ഫെ​​സ്റ്റി​​വ​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​യാ​​സി​​സ് മാ​​ളി​​ല​​ട​​ക്കം നി​​ര​​വ​​ധി വൈ​​വി​​ധ്യ​​മാ​​ർ​​ന്ന പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ക്കു​​ന്നു​​ണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All