• Home
  • News
  • വിസ്മയരാവിൽ അത്ഭുതങ്ങളൊരുക്കി മജീഷ്യൻ സാമ്രാജ്

വിസ്മയരാവിൽ അത്ഭുതങ്ങളൊരുക്കി മജീഷ്യൻ സാമ്രാജ്

മനാമ: അമ്പരപ്പിക്കുന്ന കൈയടക്കം, ഗാംഭീര്യം തുളുമ്പുന്ന ശബ്ദത്തിൽ ചടുലമായ വാക്കുകൾ, ഭീതിയുളവാക്കുന്ന ഭാവപ്രകടനങ്ങൾ... ബഹ്റൈനിലെ കാണികളെ വിസ്മയത്തിന്റെ കൊടുമുടിയിലെത്തിക്കാൻ മജീഷ്യൻ സാമ്രാജ് ഒരുങ്ങിക്കഴിഞ്ഞു. ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപനംകുറിച്ച് വ്യാഴാഴ്ച വൈകീട്ട് അരങ്ങേറുന്ന മാജിക് ഷോയെ അത്യാവേശത്തോടെയാണ് ബഹ്റൈനിലെ പ്രവാസി സമൂഹം കാത്തിരിക്കുന്നത്.

കോവിഡിനുശേഷമുള്ള ആദ്യ വിദേശ പരിപാടിക്കാണ് മജീഷ്യൻ സാമ്രാജ് ബഹ്റൈനിൽ എത്തുന്നത്. മുമ്പ് അഞ്ചു തവണ ബഹ്റൈനിൽ പരിപാടി അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ് ഈ കൊച്ചുരാജ്യം. ബഹ്റൈനിലെ പരിപാടിക്കുശേഷം മസ്കത്തിലും ദുബൈയിലും സൗദിയിലും അദ്ദേഹത്തിന്റെ വിസ്മയ പ്രകടനങ്ങൾ അരങ്ങേറും.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വേദികളിൽ അത്ഭുത വിദ്യകൾ അവതരിപ്പിച്ച സാമ്രാജ് ഇതിനകം സ്വന്തമാക്കിയത് ലക്ഷക്കണക്കിന് ആരാധകരെയാണ്. ഏതു വേദിയിൽ എത്തിയാലും ഓടി അരികിലെത്തുന്ന ആരാധകർ ഇദ്ദേഹത്തിന്റെ ജനസമ്മതിയുടെ തെളിവാണ്. കാഴ്ചക്കാരുടെ മനസ്സ് സംഭ്രമിച്ചുനിൽക്കുന്ന ഞൊടിയിട നേരംകൊണ്ട് മാന്ത്രികൻ വിസ്മയം തീർക്കുന്ന മാജിക്കിനെ മലയാളികൾ നെഞ്ചേറ്റാൻ മുഖ്യകാരണക്കാരിൽ ഒരാളാണ് സാമ്രാജ്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All