• Home
  • News
  • വിനോദ കേന്ദ്രങ്ങളിലും സ്വദേശിവത്കരണം; മുന്നറിയിപ്പുമായി മന്ത്രാലയം

വിനോദ കേന്ദ്രങ്ങളിലും സ്വദേശിവത്കരണം; മുന്നറിയിപ്പുമായി മന്ത്രാലയം

റിയാദ്:വിനോദ കേന്ദ്രങ്ങളില്‍ സ്വദേശിവത്കരണം കൂടുതല്‍ കര്‍ശനമാക്കി  സൗദി അറേബ്യ. പൗരന്‍മാര്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തിയ തൊഴിലുകളില്‍ മറ്റ് രാജ്യക്കാരെ നിയമിക്കുന്നതിനെതിരെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൗദിയിലെ വിനോദ കേന്ദ്രങ്ങളിലെ എഴുപത് ശതമാനം ജോലികളാണ് സ്വദേശികള്‍ക്കായി നീക്കി വെച്ചിരിക്കുന്നത്. 

അതേസമയം, മാളുകള്‍ക്കുള്ളിലെ വിനോദ കേന്ദ്രങ്ങളിലെ 100 ശതമാനം ജോലികളും സ്വദേശികള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വദേശികള്‍ക്ക് മാത്രമായി നീക്കി വെച്ചിരിക്കുന്ന ജോലികളില്‍ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ നിയമിച്ചാലും സ്വദേശിവത്കരണ ശതമാനം പാലിച്ചില്ലെങ്കിലും കര്‍ശനമായ നടപടിയുണ്ടാകുമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 

സൗദി പൗരന്മാര്‍ക്ക് അനുയോജ്യമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു. എന്നാല്‍ പെയിന്റര്‍, ക്ലീനിങ് തൊഴിലാളി, ബസ് ഡ്രൈവര്‍, കയറ്റിറക്ക് തൊഴിലാളികള്‍, ബാര്‍ബര്‍, പ്ലംബര്‍, പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള ഗെയിമിങ് ഓപറേറ്റേഴ്‌സ് എന്നീ മേഖലയിലുളള തൊഴിലുകളെ സൗദിവത്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൗദിവത്കരണത്തില്‍ നിന്ന് ഒഴിവാക്കിയ തൊഴിലാളികള്‍ യൂണിഫോം ധരിക്കേണ്ടതും തൊഴിലാളികളുടെ ജോലികള്‍ യൂണിഫോമിന്റെ പിന്‍വശത്ത് രേഖപ്പെടുത്തേണ്ടതും നിര്‍ബന്ധമാണ്. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All