• Home
  • News
  • പാ​ർ​ല​മെൻറ്, മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​: വോ​ട്ട​ർ പ​ട്ടി​ക പ​രി​ശോ​ധി​

പാ​ർ​ല​മെൻറ്, മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​: വോ​ട്ട​ർ പ​ട്ടി​ക പ​രി​ശോ​ധി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം ഇ​ന്ന്​

മ​നാ​മ: ന​വം​ബ​ർ 12ന്​ ​ന​ട​ക്കു​ന്ന പാ​ർ​ല​മെൻറ്, മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു​ള്ള ഒ​രു​ക്കം ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ക​ര​ട്​ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ശോ​ധി​ച്ച്​ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ന്ന​തി​നു​ള്ള അ​വ​സാ​ന​ദി​വ​സം ബു​ധ​നാ​ഴ്​​ച​യാ​ണ്. പ​ട്ടി​ക പ​രി​ശോ​ധി​ച്ച്​ പേ​രു​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​ല​ക്ഷ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി വോ​ട്ട​ർ​മാ​രോ​ട്​ ആ​ഹ്വാ​നം​ചെ​യ്​​തു. തെ​ര​ഞ്ഞെ​ടു​പ്പ്​ സം​ബ​ന്ധി​ച്ച്​ ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന​തി​ന്​ രാ​ജ്യ​ത്ത്​ വ്യാ​പ​ക പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്. വ​ലി​യ കെ​ട്ടി​ട​ങ്ങ​ളി​ൽ ചു​വ​പ്പു​നി​റ​ത്തി​ൽ ദീ​പാ​ല​ങ്കാ​ര​മൊ​രു​ക്കി​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​​ന്റെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കു​ന്ന​ത്. 'ഞ​ങ്ങ​ൾ ബ​ഹ്​​റൈ​നു​വേ​ണ്ടി വോ​ട്ട്​ ചെ​യ്യു​ന്നു' എ​ന്ന മു​ദ്രാ​വാ​ക്യം പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്​​തു. പൊ​തു​നി​ര​ത്തു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ സം​ബ​ന്ധി​ച്ച പ്ര​ചാ​ര​ണ ബാ​ന​റു​ക​ൾ സ്​​ഥാ​പി​ച്ചി​ട്ടു​ണ്ട്. വോ​ട്ട്​ ചെ​യ്യാ​ൻ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ക​യാ​ണ്​ പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ല​ക്ഷ്യം. മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ഹ്​​റൈ​നി​ൽ സ്വ​ന്തം പേ​രി​ൽ സ്വ​ത്തു​ള്ള പ്ര​വാ​സി​ക​ൾ​ക്കും വോ​ട്ട്​ ചെ​യ്യാ​ൻ അ​നു​വാ​ദ​മു​ണ്ട്. പ്രാ​ദേ​ശി​ക​മാ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ക​യും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ൽ എ​ല്ലാ​വ​ർ​ക്കും പ്രാ​തി​നി​ധ്യം ല​ഭി​ക്കു​ന്ന​തി​നാ​ണ്​ ഈ ​സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ർ​ഹ​ത​യു​ള്ള പ്ര​വാ​സി​ക​ൾ വോ​ട്ട്​ ചെ​യ്യാ​ൻ സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​ഹ്വാ​നം​ചെ​യ്​​തി​ട്ടു​ണ്ട്. ബ​ഹ്​​റൈ​നി​ലു​ള്ള പ്ര​വാ​സി​ക​ളി​ൽ നാ​ല്​ ശ​ത​മാ​ന​ത്തോ​ളം പേ​ർ​ക്കാ​ണ്​ സ്വ​ത്ത​വ​കാ​ശ​മു​ള്ള​ത്.

ഇ​വ​രി​ൽ​ത​ന്നെ 70 ശ​ത​മാ​നം പേ​രും ജി.​സി.​സി പൗ​ര​ൻ​മാ​രാ​ണ്. എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും സ്​​ഥാ​പി​ച്ചി​ട്ടു​ള്ള സൂ​പ്പ​ർ​വി​ഷ​ൻ സെൻറ​റു​ക​ളി​ലും www.vote.bh/ar/eServices.html എ​ന്ന വെ​ബ്​​സൈ​റ്റി​ലും വോ​ട്ട​ർ​പ​ട്ടി​ക പ​രി​ശോ​ധി​ക്കാ​ൻ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പ​ട്ടി​ക പ​രി​ശോ​ധി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്​​ത്​ വി​വി​ധ ടെ​ലി​കോം ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ​ഇ​ല​ക്​​ഷ​ൻ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി വോ​ട്ട​ർ​മാ​ർ​ക്ക്​ സ​ന്ദേ​ശം അ​യ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All