• Home
  • News
  • ഒമാനിൽ മൂന്ന്​ ആശുപത്രികൾകൂടി, ടെ​ൻ​ഡ​ർ ​ക്ഷ​ണി​ച്ചു

ഒമാനിൽ മൂന്ന്​ ആശുപത്രികൾകൂടി, ടെ​ൻ​ഡ​ർ ​ക്ഷ​ണി​ച്ചു

മ​സ്ക​ത്ത്​ : രാ​ജ്യ​ത്തെ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മൂ​ന്ന് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി മൂ​ന്ന് ആ​ശു​പ​ത്രി​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ അ​ൽ ഫ​ലാ​ഹ്, വ​ട​ക്ക​ൻ ശ​ർ​ഖി​യ​യി​ൽ അ​ൽ നാ​മ, ദാ​ഖി​ലി​യ​യി​ലെ സ​മൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രി​ക്കും ആ​ശു​പ​ത്രി​ക​ൾ സ്ഥാ​പി​ക്കു​ക. ഇ​തി​നാ​യി ടെ​ൻ​ഡ​ർ ​ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ടെ​ൻ​ഡ​ർ ബോ​ർ​ഡ് സെ​ക്ര​ട്ടേ​റി​യ​റ്റ് ജ​ന​റ​ൽ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി ഒ​ക്​​ടോ​ബ​ർ 24. സ​ലാ​ല​യി​ലെ 700 കി​ട​ക്ക​ക​ളു​ള്ള സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഹോ​സ്പി​റ്റ​ലി​ന്റെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി ക​ഴി​ഞ്ഞ​മാ​സം ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തി. ഹോ​സ്പി​റ്റ​ലി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ 33 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. സ്ട്ര​ക്ച​റ​ൽ പ്ര​വൃ​ത്തി​ക​ൾ 75 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ടെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 2024 അ​വ​സാ​ന​ത്തോ​ടെ മു​ഴു​വ​ൻ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

13.80 കോ​ടി റി​യാ​ൽ ചെ​ല​വി​ൽ ഏ​ഴ് നി​ല​ക​ളി​ലാ​യി 700 ബെ​ഡ് സൗ​ക​ര്യ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ ഏ​റ്റ​വും നൂ​ത​ന ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കും. അ​പ​ക​ട-​അ​ത്യാ​ഹി​ത വി​ഭാ​ഗം, പു​ന​ര​ധി​വാ​സ കേ​ന്ദ്രം, ഡ​യാ​ലി​സി​സ് യൂ​നി​റ്റ്, തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗം, കീ​മോ​തെ​റ​പ്പി, ഡേ ​ക്ലി​നി​ക്കു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ പ്ര​ധാ​ന കെ​ട്ടി​ടം. ദോ​ഫാ​റി​ലെ പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തും സു​ൽ​ത്താ​നേ​റ്റി​ന്റെ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ് സ​ലാ​ല​യി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഹോ​സ്പി​റ്റ​ൽ.

90,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​ത്തി​ൽ ദോ​ഫാ​റി​ലെ 50 കി​ട​ക്ക​ക​ളു​ള്ള മ​സി​യോ​ണ ആ​ശു​പ​ത്രി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ മാ​സം അ​റി​യി​ച്ചി​രു​ന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All