• Home
  • News
  • സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കുള്ള ലെവി നിർത്തലാക്കുമോ?

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കുള്ള ലെവി നിർത്തലാക്കുമോ?

റിയാദ് ∙ സൗദിയിൽ ഗാർഹിക തൊഴിലാളികൾക്കുള്ള വാർഷിക ലെവി നിർത്തലാക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പഠനം നടത്തണമെന്ന് ഷൂറ കൗൺസിൽ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഈ വർഷം മേയ് 22 മുതൽ ഗാർഹിക തൊഴിലാളികൾക്ക് ലെവി ചുമത്താനുള്ള മന്ത്രി സഭ തീരുമാനത്തിന്റെ ആദ്യ ഘട്ടം നടപ്പിലാക്കാൻ തുടങ്ങിയിരുന്നു. 

വിദേശികളുടെ കീഴിലുള്ള ഗാർഹിക തൊഴിലാളികളിൽ രണ്ടിൽ കൂടുതൽ തൊഴിലാളികൾ ഉണ്ടെങ്കിൽ ഓരോ തൊഴിലാളിക്കും ലെവി നൽകണം. സൗദി തൊഴിലുടമകളുടെ കീഴിൽ വീട്ടു ജോലിക്കാരുടെ എണ്ണം നാലിൽ കൂടുതലാണെങ്കിൽ 9‌600 റിയാൽ വാർഷിക ഫീസ് നൽകണം.

തീരുമാനമനുസരിച്ച് സൗദി തൊഴിലുടമ അഞ്ചാമത്തെ ഗാർഹിക തൊഴിലാളിയെ നിയമിച്ചാൽ വാർഷിക ഫീസ് നൽകണം. അതേസമയം, മൂന്നാമത്തെ തൊഴിലാളിയെ നിയമിച്ചാൽ പ്രവാസി തൊഴിലുടമയും ലെവി ഫീസ് നൽകണം. ആദ്യ ഘട്ടം പുതിയ വീട്ടുജോലിക്കാർക്ക് മാത്രമാണ് ബാധകമാകുന്നത്. 2023 മേയ് 11 മുതൽ പ്രാബല്യത്തിൽ വരുന്ന രണ്ടാം ഘട്ടത്തിൽ പുതിയവർക്കും നിലവിലുള്ള വീട്ടുജോലിക്കാർക്കും ലെവി ബാധകമാകും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All