• Home
  • News
  • ആ​വേ​ശം അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലും

ആ​വേ​ശം അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലും

ദോ​ഹ: ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ന്‍റെ ആ​വേ​ശം അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ലു​മെ​ത്തി​ച്ച്​ സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​ഡ്​ ലെ​ഗ​സി. ലോ​ക​ക​പ്പി​നു​ള്ള ഖ​ത്ത​റി​ന്‍റെ ഒ​രു​ക്ക​വും ഹ​യാ കാ​ർ​ഡ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ പ​രി​ച​യ​പ്പെ​ടു​ത്തി സെ​പ്​​റ്റം​ബ​ർ, ഒ​ക്​​ടോ​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി സൗ​ദി, കു​വൈ​ത്ത്, യു.​എ.​ഇ രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സൗ​ദി​യി​ൽ ജി​ദ്ദ, റി​യാ​ദ്​ യു.​എ.​ഇ​യി​ൽ ദു​ൈ​ബ​ എ​ന്നി​വി​ട​ങ്ങ​ളി​ൽ 15ാം തീ​യ​തി ത​ന്നെ ആ​രം​ഭി​ച്ചു. മാ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും റോ​ഡ്​ ഷോ ​സം​ഘ​ടി​പ്പി​ച്ചു​മാ​ണ്​ ലോ​ക​ക​പ്പ്​ ആ​വേ​ശം കാ​ണി​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. 28 വ​രെ നീ​ണ്ടു​നി​ൽ​ക്കും.

കു​വൈ​ത്ത്​

കു​വൈ​ത്ത്​ സി​റ്റി​യി​ൽ സെ​പ്​​റ്റം​ബ​ർ 22ന്​ ​ആ​രം​ഭി​ച്ച്​ ഒ​ക്​​ടോ​ബ​ർ അ​ഞ്ചു​വ​രെ​യും റോ​ഡ്​ ഷോ ​നീ​ണ്ടു​നി​ൽ​ക്കും. മാ​ച്ച്​ ടി​ക്ക​റ്റ്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ, ഖ​ത്ത​റി​ലെ താ​മ​സ സം​വി​ധാ​ന​ങ്ങ​ൾ, ഹ​യാ കാ​ർ​ഡ്, ​ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ, ടൂ​ർ​ണ​മെ​ന്‍റ്​ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ റോ​ഡ്​ ഷോ. ​ഇ​തി​നു പു​റ​മെ, വി​ഡി​യോ ബൂ​ത്ത്, വെ​ർ​ച്വ​ൽ ഗെ​യിം, ലോ​ക​ക​പ്പ്​ വേ​ദി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഷോ ​എ​ന്നി​വ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ്​ ​പ​രി​പാ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. കു​വൈ​ത്ത്​ സി​റ്റി​യി​ൽ 'ദി ​അ​വ​ന്യൂ​സ​ലാ​ണ്​ ലോ​ക​ക​പ്പ്​ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​ടെ വേ​ദി. 22 മു​ത​ൽ ഒ​ക്​​ടോ​ബ​ർ അ​ഞ്ചു വ​രെ​യാ​യി രാ​വി​ലെ പ​ത്ത്​ മു​ത​ൽ രാ​ത്രി പ​ത്തു വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ്​ സു​പ്രീം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കു​ന്ന​ത്.

സൗദി അറേബ്യ

റി​യാ​ദി​ൽ അ​ൽ ന​ഖീ​ൽ മാ​ളി​ലും ജി​ദ്ദ മാ​ൾ ഓ​ഫ്​ അ​റേ​ബ്യ​യി​ലും പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഉ​ച്ച ര​ണ്ടു​ മു​ത​ൽ രാ​ത്രി 10 മ​ണി​വ​രെ​യും, വാ​രാ​ന്ത്യ​ദി​ന​ങ്ങ​ളി​ൽ ഉ​ച്ച മൂ​ന്നു​ മു​ത​ൽ രാ​ത്രി 11 വ​രെ​യു​മാ​ണ്​ പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ ഒ​രു​ക്കി​യു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ. ദു​ബൈ മാ​ൾ ഓ​ഫ്​ എ​മി​റേ​റ്റ്​​സി​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 11 വ​രെ​യും, വാ​രാ​ന്ത്യ​ത്തി​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 12 വ​രെ​യും ലോ​ക​ക​പ്പ്​ ഷോ​യു​ണ്ടാ​വും.

ഖ​ത്ത​റി​ൽ മൂ​ന്നി​ട​ങ്ങ​ളി​ൽ

ഖ​ത്ത​റി​ൽ മൂ​ന്നി​ട​ങ്ങ​ളി​ലാ​ണ്​ പ്ര​ത്യേ​ക ലോ​ക​ക​പ്പ്​ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ. ദോ​ഹ ഫെ​സ്റ്റി​വ​ൽ സി​റ്റി, ​െപ്ല​യ്​​സ്​ വെ​ൻ​ഡോം, മാ​ൾ ഓ​ഫ്​ ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഉ​ച്ച ര​ണ്ടു​ മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യും, വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളി​ൽ ഉ​ച്ച മൂ​ന്നു​ മു​ത​ൽ രാ​ത്രി 11 വ​രെ​യും വി​വി​ധ പ​രി​പാ​ടി​ക​ളു​ണ്ടാ​വും.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All