• Home
  • News
  • സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി ജസീറ എയർവേയ്‌സ്, തിരുവനന്തപുരത്തേക്കും സർവീസ്

സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി ജസീറ എയർവേയ്‌സ്, തിരുവനന്തപുരത്തേക്കും സർവീസ്

ഇന്ത്യയിലേക്കുള്ള സർവീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി കുവൈത്തിലെ ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയർവേയ്‌സ്. ഒക്ടോബർ 30 മുതൽ ബെംഗളൂരുവിലേക്കും തിരുവനന്തപുരത്തേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചു.

കമ്പനിയുടെ തിരുവനന്തപുരം സർവീസ് ചൊവ്വ, ഞായർ ദിവസങ്ങളിൽ കുവൈത്തിൽ നിന്ന് വൈകിട്ട് 6.25ന് പുറപ്പെട്ട് ഉച്ചക്ക് 2:05ന് തിരുവനന്തപുരത്തെത്തുകയും തിരിച്ച് ബുധൻ, തിങ്കൾ ദിവസങ്ങളിൽ 2:50ന് തിരുവനന്തപുരത്ത്‌ നിന്ന് പുറപ്പെട്ട് 5.55ന് കുവൈത്തിലെത്തുകയും ചെയ്യും.

ബംഗളുരു സർവീസ് വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് ആറിന് കുവൈത്തിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1:15ന് ബെംഗളൂരുവിലെത്തും. തിരികെ വെള്ളി, ഞായർ ദിവസങ്ങളിൽ രണ്ട് മണിക്ക്  ബെംഗളൂരുവിൽനിന്നും പുറപ്പെട്ട് 4:50 ന് കുവൈത്തിൽ എത്തിച്ചേരും.\

നിലവിൽ കൊച്ചി, ഡൽഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്ക് കമ്പനി നേരിട്ടുള്ള സർവീസുകൾ നടത്തുന്നുണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All