• Home
  • News
  • പകർച്ചവ്യാധിക​ൾക്കെതിരെ പ്രതിരോധം ശക്​തമാക്കും

പകർച്ചവ്യാധിക​ൾക്കെതിരെ പ്രതിരോധം ശക്​തമാക്കും

മ​നാ​മ: പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രെ പ്ര​തി​രോ​ധം ശ​ക്​​ത​മാ​ക്കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. ആ​ഗോ​ള ത​ല​ത്തി​ൽ നി​ല​വി​ലു​ള്ള സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്ന​തി​ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി. രാ​ജ്യ​ത്ത്​ കു​ര​ങ്ങു​വ​സൂ​രി ആ​ദ്യ​മാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​ർ​​ദേ​ശം ന​ൽ​കി​യ​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യി ചേ​ർ​ന്ന്​ എ​ല്ലാ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യും ശ​ക്​​ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി സ്വീ​ക​രി​ക്കും.

ദേ​ശീ​യ ദി​ന​മാ​​ഘോ​ഷി​ക്കു​ന്ന സൗ​ദി അ​റേ​ബ്യ​ക്കും ജ​ന​ത​ക്കും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും കാ​ബി​ന​റ്റ്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്വ​ന്ത​മാ​യ നി​ല​പാ​ടു​ക​ളു​മാ​യി വി​ക​സ​ന​ത്തി​ന്‍റെ​യും പു​​രോ​ഗ​തി​യു​ടെ​യും വ​ഴി​യി​ൽ മു​ന്നേ​റാ​ൻ സൗ​ദി അ​റേ​ബ്യ​ക്ക്​ സാ​ധി​ച്ച​താ​യി കാ​ബി​ന​റ്റ്​ വി​ല​യി​രു​ത്തി. ബ്രി​ട്ട​നി​ലെ എ​ലി​സ​ബ​ത്ത്​ രാ​ജ്​​ഞി​യു​ടെ വി​യോ​ഗ​ത്തി​ൽ മ​ന്ത്രി​സ​ഭ അ​നു​ശോ​ചി​ച്ചു.

ബ്രി​ട്ട​നും ബ​ഹ്​​റൈ​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും അ​നു​സ്​​മ​രി​ക്കു​ക​യും അ​ത്​ നി​ല​നി​ർ​ത്തു​ന്ന​തി​ൽ എ​ലി​സ​ബ​ത്ത്​​ രാ​ജ്​​ഞി​യു​ടെ ശ്ര​മ​ങ്ങ​ൾ ഏ​റെ വ​ലു​താ​ണെ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ക​യും ചെ​യ്​​തു. എ​ലി​സ​ബ​ത്ത്​ രാ​ജ്​​ഞി​യു​ടെ സം​സ്​​കാ​ര​ച്ച​ട​ങ്ങു​ക​ളി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ആ​ഴ​മാ​ണ്​ വ്യ​ക്​​ത​മാ​ക്കു​ന്ന​തെ​ന്നും വി​ല​യി​രു​ത്തി.

ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ക​ർ​ക്ക്​ പ്ര​ത്യേ​ക ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നു​ള്ള കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All