• Home
  • News
  • ആരോഗ്യ ഇൻഷുറൻസ്​ പദ്ധതി അടുത്ത വർഷം മുതൽ

ആരോഗ്യ ഇൻഷുറൻസ്​ പദ്ധതി അടുത്ത വർഷം മുതൽ

മ​നാ​മ: സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കു​മാ​യി ന​ട​പ്പാ​ക്കു​ന്ന ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി അ​ടു​ത്ത വ​ർ​ഷം തു​ട​ക്ക​ത്തി​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ല​ഫ. ജ​ന​റ​ൽ ഡോ. ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. 2024ൽ ​പ​ദ്ധ​തി പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കും. ബ​ധി​ര​രു​ടെ രോ​ഗ​നി​ർ​ണ​യ​ത്തി​ന്​ ആം​ഗ്യ​ഭാ​ഷ സേ​വ​നം പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്.

സൗ​ജ​ന്യ ആ​തു​ര​സേ​വ​നം ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഷി​ഫ ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ചാ​ണ്​ സ്വ​ദേ​ശി​ക​ൾ​ക്കു​ള്ള ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ൾ​ക്കു​ള്ള ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​​ന്റെ ചു​മ​ത​ല ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ൾ​ക്കാ​യി​രി​ക്കും. ഇ​തോ​ടെ, ഹെ​ൽ​ത്ത്​ സെ​ന്‍റ​റു​ക​ളി​ലെ ചി​കി​ത്സ​ക്ക്​ തൊ​ഴി​ലാ​ളി​ക്കു​വേ​ണ്ടി പ്ര​തി​വ​ർ​ഷം ന​ൽ​കു​ന്ന 72 ദി​നാ​ർ ഫീ​സ്​ ഒ​ഴി​വാ​കും. വി​ദേ​ശ തൊ​ഴി​ലാ​ളി​ക്കും കു​ടും​ബ​ത്തി​നും ബ​ഹ്​​റൈ​നി​ൽ ലൈ​സ​ൻ​സു​ള്ള ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​യി​ൽ​നി​ന്ന്​ ഇ​ൻ​ഷു​റ​ൻ​സ്​ എ​ടു​ക്കേ​ണ്ട ബാ​ധ്യ​ത തൊ​ഴി​ലു​ട​മ​ക്കാ​യി​രി​ക്കും.

ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ആ​തു​ര​സേ​വ​നം എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ്​ ​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. വ​ർ​ധി​ക്കു​ന്ന ജ​ന​സം​ഖ്യ, ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള ചെ​ല​വ്​ വ​ർ​ധി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ലേ​ക്ക്​ നീ​ങ്ങാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. ഇ​ൻ​ഷു​റ​ൻ​സ്​ ക​വ​റേ​ജി​നു​ള്ള പ്രീ​മി​യം തീ​രു​മാ​നി​ക്കാ​ൻ ആ​രോ​ഗ്യ സു​പ്രീം കൗ​ൺ​സി​ൽ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി​ക​ളു​മാ​യി തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രു​ക​യാ​ണ്. രാ​ജ്യ​ത്ത്​ താ​മ​സി​ക്കു​ന്ന 7.2 ല​ക്ഷം പ്ര​വാ​സി​ക​ളും ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ൽ​വ​രും. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ ബേ​സി​ക്​ ക​വ​റേ​ജ്​ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​രാ​ണ്. പ്ര​തി​വ​ർ​ഷം 72 ദി​നാ​റാ​ണ്​ ഇ​തു​പ്ര​കാ​രം ഒ​രു തൊ​ഴി​ലാ​ളി​ക്ക്​ അ​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്.

​പ്ര​വാ​സി​ക​ൾ​ക്കു​ള്ള ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യം വി​ഹി​തം 52 ദ​ശ​ല​ക്ഷം ദി​നാ​ർ വ​രു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. നി​ല​വി​ൽ പു​തി​യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​ക​ൾ​ക്ക്​ ഈ​ടാ​ക്കു​ന്ന പ്രീ​മി​യം പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഇ​ത്​ ഏ​റ്റ​വും കു​റ​ഞ്ഞ തു​ക​യാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. സ​ർ​ക്കാ​ർ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​തി​നു​പ​ക​രം സ​മ​ഗ്ര, സ്വാ​ശ്ര​യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ സം​വി​ധാ​ന​ത്തി​ലേ​ക്ക്​ ​പ്ര​വാ​സി​ക​ളെ മാ​റ്റു​ക​യാ​ണ്​ സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All