• Home
  • News
  • ബ്രിട്ടീഷ് ബിരുദം ബഹ്റൈനിൽ നേടാം

ബ്രിട്ടീഷ് ബിരുദം ബഹ്റൈനിൽ നേടാം

മനാമ: വിശാലമായ കാമ്പസിൽ തലയെടുപ്പോടെ നിൽക്കുന്ന സുന്ദരമായ കെട്ടിടങ്ങൾ. ആരെയും ആകർഷിക്കുന്ന പ്രശാന്തമായ പഠനാന്തരീക്ഷം. ബഹ്റൈനിലെ പ്രമുഖ സ്വകാര്യ സർവകലാശാലയായ അ​ൈപ്ലഡ് സയൻസ് യൂനിവേഴ്സിറ്റിയിൽ (എ.എസ്.യു) പ്രവേശിക്കുമ്പോൾ കാണാൻ കഴിയുന്ന കാഴ്ചകളാണ് ഇത്.

ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ബഹ്റൈനിൽ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2004ൽ ആരംഭിച്ച എസ്.എസ്.യു ഇന്ത്യൻ വിദ്യാർഥികൾക്ക് മികച്ച അവസരമാണ് വാഗ്ദാനം ചെയ്യുന്നത്.

യു.കെയിൽ ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നവർക്ക് അവിടെ പഠിക്കുന്ന കോഴ്സ് അതിലും കുറഞ്ഞ ചെലവിൽ ബഹ്റൈനിൽ പഠിക്കാൻ സാധിക്കുമെന്നത് ചെറിയ കാര്യമല്ല. ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തുന്ന എഞ്ചിനീയറിങ് കോഴ്സുകൾ പാസാകുന്നവർക്ക് ലോകനിലവാരത്തിലുള്ള ബിരുദ സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്.

വിപണിക്ക് ആവശ്യമായ എല്ലാ യോഗ്യതകളുമുള്ള ഉദ്യോഗാർഥികളെ സൃഷ്ടിക്കുകയാണ് എ.എസ്.യുവിെന്‍റ ലക്ഷ്യം. അന്താരാഷ്ട്ര നിലവാരമുള്ള പഠന രീതി തൊഴിൽ വിപണിയിലെ ഏറ്റവും മികച്ച ജോലികൾ നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. ആധുനികകാലത്ത് ഇന്‍റർനെറ്റിലൂടെയും യൂടൂബിലുടെയും മറ്റും വിദ്യാഭ്യാസം നേടാൻ എളുപ്പമാണ്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All